സിഎഎ ഭേദഗതി നിയമം പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസ്, ലീഗ് എംപിമാർ ഒന്നും ചെയ്തില്ല: മുഖ്യമന്ത്രി

മലപ്പുറം:സിഎഎ, എൻഐഎ ഭേദഗതി നിയമമടക്കം പാർലമെന്റിൽ വന്നപ്പോൾ കോൺഗ്രസ്, മുസ്ലിം ലീഗ് എംപിമാർ ഒന്നും ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന റാലി ബിജെപിക്ക് താക്കീതായി മാറി. കോൺഗ്രസിനും ഈ റാലി പാഠമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. ഇതിന്റെ ഭാഗമായി കോൺഗ്രസിന് നേരെയും നടപടിയുണ്ടായി. കോൺഗ്രസ് ഇതര പാർട്ടികൾക്കെതിരായി കേന്ദ്രം നടപടി സ്വീകരിച്ചപ്പോൾ ആ ഏജൻസിക്കൊപ്പം നിൽക്കുകയാണ് കോൺഗ്രസ് ചെയ്തത്

കേന്ദ്ര ഏജൻസികൾ എടുത്ത നടപടി പോരാ, കൂടുതൽ നടപടി വേണമെന്നാണ് കോൺഗ്രസ് എടുത്ത നിലപാട്. ഇതിന്റെ ഏറ്റവും വലിയ ഇരയാണ് കെജ്രിവാൾ. കെജ്രിവാളിലേക്ക് ഇഡി എത്താൻ കാരണം കോൺഗ്രസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement