28.9 C
Kollam
Friday 2nd October, 2026 | 06:25:04 PM
Home News Breaking News കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Advertisement

പരവൂര്‍: പൊഴിക്കര കടല്‍തീരത്ത് കുളിക്കാന്‍ ഇറങ്ങി കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അയത്തില്‍ ഭാനുമതി വിലാസത്തില്‍ വിബിന്‍ (16), മനക്കര തെക്കതില്‍ വിബിന്‍ (16) എന്നവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ് ഇവരെ കടലില്‍ കാണാതായത്. കഴിഞ്ഞ ദിവസം നിര്‍ത്തി വച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെയാണ് പുന:രാരംഭിക്കുകയായിരുന്നു. നേവിയുടെ മുങ്ങല്‍ വിദഗ്ദരും ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമും നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.