വാർത്താനോട്ടം

Advertisement

2023 ഒക്ടോബർ 6 വെള്ളി

BREAKING NEWS

👉 മുംബെയിലെ
ഗൊരേഗാവിൽ 5 നില കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തിൽ 7 പേർ മരിച്ചു. 40 പേർക്ക് പരിക്ക്

👉മൂന്നാർ സെവൻമല പാർവ്വതി ഡിവിഷനിൽ പുലർച്ചെ കാട്ടാനയിറങ്ങി, വ്യാപകമായി കൃഷി നശിപ്പിച്ചു.

👉 ബംഗളിലെ ടിസ്ത നദീതീരത്ത് മോട്ടോർ ഷെൽ പൊട്ടി 2 പേർ മരിച്ചു. 6 പേർക് പരിക്ക് സാക്കോ ചോ തടാകതീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം

👉സിക്കിമിൽ മുന്നറിയിപ്പ്; ടിസ്താ നദീതീരത്ത് വെടിക്കോപ്പുകളും, സ്ഫോടകവസ്തുക്കളും കണ്ടാൽ എടുക്കരുത്.

👉പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇഡി നടപടികൾക്കെതിരെ ഇന്ത്യാ സഖ്യം സംയുക്ത പ്രസ്ഥാവന നടത്തണമെന്ന് എ എ പി

👉 ഇന്നലെ ചെന്നെയിൽ പിടിയിലായ ഷിയാസ് കരിമിനെ ചന്തേര പോലീസ് കസ്റ്റഡിയിൽ വാങ്ങി.

👉 ഇന്നലെ അന്തരിച്ച പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് ആനത്തലവട്ടം ആനന്ദൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരത്ത്

👉എറണാകുളം മുനമ്പത്തിനടുത്ത് മത്സ്യ ബന്ധന ഫൈബർ വള്ളം മുങ്ങി നാലു പേരെ കാണാതായി. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്

🌴 കേരളീയം 🌴

🙏കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് അർധരാത്രി വരെ രണ്ടു മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു മുന്നറിയിപ്പ്.

🙏അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ നവബർ ഒന്നു മുതൽ സൗജന്യ യാത്ര. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി.

🙏കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും.

🙏അതിദാരിദ്ര്യ നിർമ്മാർജ്ജന പട്ടികയിൽ അനർഹരെ ഉൾപെടുത്തിയത് ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർക്കോട് ജില്ലയിലെ പട്ടികയിൽ നാനൂറിലേറെ അനർഹരെയാണ് കണ്ടെത്തിയത്. തുടർ പരിശോധനയും നടപടികളും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🙏ഓൺലൈൻ ചാനലായ മറുനാടൻ മലയാളിയുടെ ഓഫീസിൽനിന്ന് പൊലീസ് പിടിച്ചെടുത്ത ലാപ്ടോപ്പുകളും ഫോണുകളും അടക്കമുള്ള എല്ലാ ഉപകരണങ്ങളും ഒരാഴ്ചയ്ക്കകം വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം പി.വി ശ്രീനിജന്റെ പരാതിയിൽ എടുത്ത കേസ് മൊഴികളുടെ അടിസ്ഥാനത്തിലാണ് തെളിയിക്കേണ്ടതെന്നു കോടതി പൊലീസിനു നിർദേശം നൽകി.

🙏ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പു കേസിലെ പ്രതികളിലൊരാളായ ലെനിൻ രാജ് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ലെനിൻ രാജ് ഹർജി നൽകിയത്.

🙏കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മാലിന്യം ഓടയിലേക്ക് ഒഴുക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി. കനാലുകൾ എത്രയും പെട്ടെന്ന് വൃത്തിയാക്കാൻ റെയിൽവേക്കു കോടതി നിർദ്ദേശം നൽകി.

🇳🇪 ദേശീയം 🇳🇪

🙏പ്രതിപക്ഷ ഭരണമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ റെയ്ഡുമായി കേന്ദ്ര ഏജൻസികൾ. ഡൽഹിയിൽ ആംആദ്മി പാർട്ടി എംപിയെയും ന്യൂസ് ക്ലിക്ക് എഡിറ്ററേയും അറസ്റ്റു ചെയ്തതിനു പിറകേ, പശ്ചിമ ബംഗാളിലും കർണാടകത്തിലും എൻഫോഴ്സ്മെന്റും തെലുങ്കാനയിലും തമിഴ്നാട്ടിലും ആദായനികുതി വകുപ്പുമാണ് റെയ്ഡ് നടത്തിയത്.

🙏ഡൽഹി മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ തെളിവുണ്ടോയെന്ന് എൻഫോഴ്സ്മെന്റിനോടു സുപ്രീം കോടതി. സിസോദിയ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ചോദ്യം. മലയാളി വ്യവസായി വിജയ് നായരാണ് പ്രധാന ഇടപാടുകൾ നടത്തിയതെങ്കിൽ എങ്ങനെ സിസോദിയ പ്രതിയായാകുമെന്ന് കോടതി ചോദിച്ചു.

🙏തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ മധ്യപ്രദേശിൽ സർക്കാർ ജോലിക്കു സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തി. മധ്യപ്രദേശ് സിവിൽ സർവീസ് നിയമങ്ങളിൽ മാറ്റം വരുത്തിയാണ് സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയത്. വനംവകുപ്പിൽ സംവരണം ബാധകമല്ല.

🙏ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ 190 കിലോമീറ്റർ ടണൽ റോഡ് നിർമിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. എവിടം മുതൽ എവിടംവരെ പാത നിർമിക്കണമെന്നും എത്രവരി പാത വേണമെന്നും പഠിക്കാനും പാത നിർമിക്കാനും അടിയന്തര നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

🙏കരാറുകാരൻ കമ്മീഷൻ നൽകിയില്ലെന്ന് ആരോപിച്ച് ബിജെപി എംഎൽഎയുടെ സഹായി റോഡ് കുത്തിപ്പൊളിച്ച സംഭവത്തിൽ കുറ്റക്കാരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

🇦🇽 അന്തർദേശീയം 🇦🇺

🙏പ്രായപൂർത്തിയാ
കാത്ത 16 ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ കാലിഫോർണിയക്കാരനായ 34 കാരന് 690 വർഷം തടവു ശിക്ഷ. കോസ്റ്റാ മെസ സ്വദേശിയായ മാത്യു അന്റോണിയോ ഷഷ്‌ഷ്വെസ്‌ക്കിക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.

🙏യുക്രെയിനിലെ കാർകീവിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലേക്കാണു റഷ്യ മിസൈൽ തൊടുത്തത്.

🙏സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെയ്ക്ക്. നാടകം, നോവൽ, കവിത, ലേഖനം, ബാലസാഹിത്യം, വിവർത്തനം എന്നീ സാഹിത്യ ശാഖകൾക്കു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. എഴുപതിലേറെ ഗ്രന്ഥങ്ങൾ രചിച്ച ജോൺ ഫോസെയുടെ രചനകൾ മാനവികതയുടെ സന്ദേശമുള്ളവയാണ്.

🏏 🏸 കായികം ⚽🥍

🙏ഏഷ്യൻ ഗെയിംസ് 12 ദിനം പിന്നിട്ടപ്പോൾ ഇന്ത്യക്ക് 86 മെഡൽ. പന്ത്രണ്ടാം ദിനമായ ഇന്നലെ മൂന്ന് സ്വർണം നേടിയിരുന്നു. സ്‌ക്വാഷ് പുരുഷവിഭാഗത്തിലും മിക്സഡ് ഡബിൾസിലും സ്വർണം നേടിയ ഇന്ത്യ അമ്പെയ്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലും സ്വർണം നേടിയിരുന്നു.

🙏പുരുഷ വിഭാഗം സിംഗിൾസ് സ്‌ക്വാഷിൽ ഇന്ത്യയുടെ സൗരവ് ഘോഷാൽ വെള്ളി മെഡൽ നേടി. വനിതകളുടെ 53 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ അന്തിം പംഗൽ വെങ്കലം നേടി.

🙏ഇന്ത്യ 21 സ്വർണവും 32 വെള്ളിയും 33 വെങ്കലവുമടക്കം 86 മെഡൽ നേടി

🙏ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ന്യൂസീലാൻഡ് ഒൻപത് വിക്കറ്റിന് തകർത്തെറിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 77 റൺസ് നേടിയ ജോറൂട്ടിന്റെ പിൻബലത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തു.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് വെറും 36.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 121 പന്തിൽ 152 റൺസെടുത്ത ഡെവോൺ കോൺവേയുടേയും 96 പന്തിൽ 123 റൺസെടുത്ത യുവതാരം രചിൻ രവീന്ദ്രയുടേയും 273 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ന്യൂസിലാൻഡിന് വിജയം അനായാസമാക്കിയത്.

Advertisement