വാർത്താ നോട്ടം

2024 മാർച്ച് 30 ശനി

BREAKING NEWS

👉ദേവികുളത്ത് വീണ്ടും പടയപ്പ; താലൂക്ക് ഓഫീസിന് സമീപം ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്.

👉 പയ്യാമ്പലത്ത് സ്മൃതികുടീരങ്ങളിലെ അതിക്രമം,അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.സംഭവത്തിൽ രാഷ്ട്രീയമില്ലന്ന് നിഗമനം.

👉ചിന്നക്കനാലിൽ ചക്ക കൊമ്പൻ പശുവിനെ ആക്രമിച്ചു. പശുവിൻ്റെ നടുവൊടിഞ്ഞു.

👉മുൻ മന്ത്രിയും എ പി പി നേതാവുമായ സത്യേന്ദ്ര ജെയ്നെതിരെ സിബിഐ പുതിയ കേസ്സെടുത്തു.

👉 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലപര്യടനത്തിന്. ആദ്യദിനമായ ഇന്ന് തിരുവനന്തപുരം മണ്ഡലത്തിലാണ് പര്യടനം.

🌴കേരളീയം🌴

🙏 സി.എ.എ. പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 835 കേസുകളില്‍ ഗുരുതരമല്ലാത്ത 629 സി.എ.എ. വിരുദ്ധ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

🙏 രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംരക്ഷിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടതുണ്ടെന്നും ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനായി വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുന്ന വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 കണ്ണൂരില്‍ സ്മൃതികുടീരങ്ങള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബീച്ചില്‍ കുപ്പി പെറുക്കി നടക്കുന്ന ആളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാളാണോ ഇത് ചെയ്തത് എന്നുള്ള കാര്യത്തില്‍ പോലീസിന് കൃത്യതയില്ല.

🙏 അടൂര്‍ പട്ടാഴിമുക്കിലെ അപകടത്തില്‍ മരിച്ച ഹാഷിം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛന്‍ ഹക്കിം. മകന്‍ ഇന്നലെ വൈകിട്ട് ഒരു ഫോണ്‍ വന്ന ശേഷo ഉടന്‍ മടങ്ങിവരാമെന്നും പറഞ്ഞാണ് ഇറങ്ങിയത്. പിന്നീട് അപകടം നടന്നു എന്ന വാര്‍ത്തയാണ് അറിയുന്നത്. അനുജയേ തങ്ങള്‍ക്ക് അറിയില്ലെന്നും ഹക്കിം മാധ്യമങ്ങളോട് പറഞ്ഞു.

🙏 പി സി ജോര്‍ജ്ജിന് എതിരെ പൊലീസ് കേസ്. മാഹിയിലെ സ്ത്രീകള്‍ക്കെതിരായ പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തെതുടര്‍ന്ന് മാഹി സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി നല്‍കിയ പരാതിയില്‍ ആണ് കേസെടുത്തിരിക്കുന്നത്.

🙏 ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചത് ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

🙏 പാലക്കാട് കുഴല്‍മന്ദത്ത് തത്ത എന്ന സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. ഗുരുതരമായി പരുക്കേറ്റ അവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

🇳🇪 ദേശീയം 🇳🇪

🙏അറബിക്കടലില്‍
വീണ്ടും കടല്‍ക്കൊള്ളക്കാരെ തുരത്തി ഇന്ത്യന്‍ നാവികസേന. 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്കുമൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23 പാകിസ്താന്‍ ജീവനക്കാരേയും ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു.

🙏 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🙏 ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്‍കി ഡല്‍ഹി പൊലീസ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യാസഖ്യം സംഘടിപ്പിക്കുന്ന റാലി നാളെ രാംലീല മൈതാനിയില്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.

🙏തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

🙏കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ സ്‌കൂളിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപിക ഹൈക്കോടതിയില്‍.

🙏 രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി എന്‍ഐഎ. ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെട്ട അബ്ദുള്‍ മതീഹ് അഹമ്മദ് താഹ, മുസ്സവിര്‍ ഹുസൈന്‍ ഷാസിബ് എന്നിവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ഇരുവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചു.

🙏 രാഷ്ട്രീയനേതാവും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുക്താര്‍ അന്‍സാരിയെ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയത് എന്ന കുടുംബത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചംഗ ഡോക്ടര്‍മാരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

🇦🇽 അന്തർദേശീയം 🇦🇴

🙏 ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് നാലുവരിപ്പാലം തകര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഎസിലെ ഒരു വെബ്കോമിക് തയാറാക്കിയ കാര്‍ട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം.

🙏 നീളമുള്ള ലങ്കോട്ടി മാത്രം ധരിച്ച് അര്‍ധനഗ്നരായി നിലവിളിച്ച് നില്‍ക്കുന്ന രീതിയിലാണ് ഇന്ത്യക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. അപകടം നടക്കുന്ന സമയത്ത് കപ്പലിലുണ്ടായിരുന്ന ക്രൂവിന്റെ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തികുറച്ചതെന്ന റിപ്പോര്‍ട്ട് വന്നിട്ടും ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ഇത്തരത്തില്‍ മോശമായി ചിത്രീകരിച്ചതാണു വിമര്‍ശനത്തിനു കാരണം.

🏏കായികം🏏

🙏 ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 59 പന്തില്‍ പുറത്താവാതെ 83 റണ്‍സ് നേടിയ വിരാട് കോലിയുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി.

🙏മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 22 പന്തില്‍ 47 റണ്‍സെടുത്ത സുനില്‍ നരെയ്നും 30 പന്തില്‍ 50 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കി.

Advertisement