Home Blog Page 977

എ വി ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ

തൃശൂര്‍. എ വി ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ.ഇന്ത്യൻ പ്രധാന മന്ത്രിയേക്കാൾ വലിയ സ്ഥാനം എന്ന് ഗോപിനാഥ്.വാർത്ത കണ്ടപ്പോൾ ആണ് വിവരം അറിയുന്നത്.നിയമസഭ സീറ്റിനേക്കാൾ വലിയ സ്ഥാനം ആയി കാണുന്നു.മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ ഒരു ചർച്ചയും നടന്നിട്ടില്ല..താൻ ഒരു സ്ഥാനവും ആവശ്യപെട്ടിട്ടുമില്ല.എന്നാൽ മുഖ്യമന്ത്രി അറിയാതെ ഇത് സംഭവിക്കില്ലല്ലോ..

ഗുരുവായൂർ അപ്പന്റെ അനുഗ്രഹം വളരെ അധികം സന്തോഷം.സിപിഐഎം പാർട്ടി പ്രവർത്തകരിൽ ചിലരോട് അതൃപ്തി ഉണ്ട്. പക്ഷെ പാർട്ടിയോട് അതില്ല.ശബരിമല സ്വർണ്ണ കൊള്ള പോലെ ഒരു കൊള്ള ഇവിടെ നടക്കില്ല.ഗോപിനാഥിന്റെ പേരിൽ ഒരു കളങ്കവും ഉണ്ടാവില്ല. ഇപ്പോഴും കളങ്കം ഉള്ളവർ ആരും ദേവസ്വം ബോർഡിൽ ഉണ്ടെന്ന് തോന്നുന്നില്ല.
പക്ഷെ ഒന്ന് രൂപപ്പെടണ്ടതുണ്ട്.

കോൺഗ്രസിൽ ആയിരിക്കെ ആലത്തൂരിന് ശേഷം ചോദിച്ച സീറ്റ് ഒന്നും കോൺഗ്രസ്സ് തന്നിട്ടില്ല. തന്നിടത്തെല്ലാം പാർട്ടി പ്രവർത്തകർ തന്നെ തോൽപിച്ചു.

ശമ്പള വർധന മതിയാകില്ലെന്ന നിലപാടിൽ നഴ്സുമാർ

തിരുവനന്തപുരം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വർധനയിൽ സർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ശമ്പള വർധന മതിയാകില്ലെന്ന നിലപാടിൽ നഴ്സുമാർ. അടിസ്ഥാന ശമ്പളം 40000 ആയി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ സംസ്ഥാന കൗൺസിൽ തീരുമാനമെടുക്കും

ആയിരം രൂപ പോലുമില്ല ദിവസക്കൂലി.. നഴ്സുമാർ കണ്ണീരോടെ പറഞ്ഞ ഭാഷ കടമെടുത്താൽ അധ്വാനക്കണക്കിൻ്റെ അരികത്ത് പോലും എത്തുന്നില്ല വേതനം. ആ വേദനയ്ക്ക് മരുന്നല്ല 28000 രൂപ അടിസ്ഥാന ശമ്പളമാക്കിയുളള കരട് വിജ്ഞാപനം എന്ന നിലപാടിലാണ് നഴ്സുമാരുടെ സംഘടന. സമരം തുടരാനാണ് തീരുമാനമെന്ന് UNA ദേശീയ പ്രസിഡൻ്റ് ജാസ്മിൻ ഷാ പറഞ്ഞു.

നഴ്‌സുമാരുടെ മിനിമം വേതനം 25,450-28,000 രൂപയാക്കി കൂട്ടാനാണ് ശുപാർശ. ഉയർന്ന തസ്തികയിലുള്ള നഴ്‌സുമാർക്ക് കുറഞ്ഞ വേതനം 33,080 രൂപവരെയാവും. പരമാവധി 5 വർഷത്തിനിടെ ശമ്പള പരിഷ്കരണം വേണമെന്നിരിക്കെ 3 തവണയത് നടക്കേണ്ട കാലം കഴിഞ്ഞു. ആ കണക്കിൽ കാലഘട്ടത്തിനും ജീവിത ചെലവിനും ആനുപാതികമല്ല വർധനയെന്നും നഴ്സുമാർ


ചട്ടപ്രകാരമുള്ള അടിസ്ഥാന ശമ്പള വർധനയാണ് നടപ്പാക്കേണ്ടതെന്നും അല്ലാതെ, സമരത്തിലെ എല്ലാ ആവശ്യങ്ങളുമല്ലെന്നതാണ് മാനേജുമെൻ്റുകളുടെ പ്രതികരണം. കരട് വിജ്ഞാപനം പുറത്തിറങ്ങിയാൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് KPHA പ്രതിനിധികൾ അറിയിച്ചു

ആര്യവൈദ്യഫാര്‍മസി സ്ഥാപകന്റെ മകളുടെ കൊലപാതകം; വീട്ടുജോലിക്കാരിക്കായി തിരച്ചില്‍ ആരംഭിച്ച് പോലീസ്

ആര്യവൈദ്യഫാര്‍മസി സ്ഥാപകന്‍ പരേതനായ പി വി രാമവാരിയരുടെ മകള്‍ കസ്തൂരി ജി കുട്ടിയുടെ (83) കൊലപാതകത്തില്‍ വീട്ടുജോലിക്കാരിക്കായി തിരച്ചില്‍ ആരംഭിച്ചു പൊലീസ്. നേപ്പാള്‍ സ്വദേശിനി സുര്‍ജ റോകേയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരും മറ്റു നാലുപേരും ഒരു ബാഗുമായി വീടിന്റെ മതില്‍ ചാടിക്കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോയമ്പത്തൂര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെയാണ് നഞ്ചുണ്ടാപുരം റോഡിലെ വീട്ടില്‍ കസ്തൂരി ജി കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈകാല്‍ ബന്ധിച്ച്, വായില്‍ പ്ലാസ്റ്ററൊട്ടിച്ച്, കട്ടിലില്‍ക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നഞ്ചുണ്ടാപുരം റോഡിലെ പാര്‍സണ്‍ അപ്പാര്‍ട്ട്മെന്റിലാണ് മകനൊപ്പം ഇവര്‍ താമസിച്ചിരുന്നത്. കസ്തൂരിക്ക് സഹായത്തിനാണ് ഹോം നഴ്‌സായ സുര്‍ജയെ വീട്ടില്‍ നിര്‍ത്തിയിരുന്നത്.

മകന്‍ ഡോ. രാംകുമാര്‍കുട്ടി വിദേശയാത്രയിലാണ്. വെള്ളിയാഴ്ച രാവിലെ ടിവിഎച്ച്‌നഗറില്‍ താമസിക്കുന്ന മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ മറുപടി കിട്ടാതിരുന്നതിനാല്‍ അയല്‍വാസികളെ വിവരമറിയിച്ചു. അവര്‍ വന്ന് നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. തുടര്‍ന്ന്, രാമനാഥപുരം പൊലീസിനെ വിവരമറിയിച്ചു. പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കാര്‍ത്തികേയന്‍, അസി. കമ്മിഷണര്‍ വസന്തരാജ് എന്നിവരുടെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

സിസിടിവി പരിശോധിച്ചപ്പോള്‍ രാത്രി 12.15-ന് മൂന്നുപേര്‍ ഫ്‌ളാറ്റില്‍വന്നതായി കണ്ടെത്തിയിട്ടുണ്ട്. അരമണിക്കൂറിനകം ഇവര്‍ തിരിച്ചുപോവുകയും ചെയ്തു. സഹായിയായ സുര്‍ജ അക്രമികള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ മൊബൈല്‍ഫോണ്‍ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന രണ്ടുപവന്‍മാല നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റെന്തെല്ലാം നഷ്ടപ്പെട്ടു എന്നത് വ്യക്തമായിട്ടില്ല. നിരവധി താമസക്കാരുള്ള അപ്പാര്‍ട്ട്മെന്റില്‍ 24 മണിക്കൂറും കാവലുണ്ട്. അന്വേഷണത്തിന് ആറംഗ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍കുട്ടി (മുന്‍ എവിപി ഡയറക്ടര്‍). മക്കള്‍: ഡോ. രാംകുമാര്‍കുട്ടി (എവിപി ഡയറക്ടര്‍, വേലന്താവളം വൈദ്യഗ്രാമം ആശുപത്രി), സുജാത, സുശീല (മുംബൈ).

പി കെ ശശിയെ പുറത്താക്കിതുകൊണ്ട് തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ഇനി ഏരിയ കമ്മിറ്റി ഓഫിസിൽ കയറാമെന്ന് ഏരിയാ സെക്രട്ടറി,വിവാദം

മണ്ണാര്‍ക്കാട്. പി.കെ. ശശിയെ പുറത്താക്കിയ വിഷയം. തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ഇനി ഏരിയ കമ്മിറ്റി ഓഫിസിൽ കയറാം എന്ന് കമന്‍റിട്ട മണ്ണാർക്കാട് ഏരിയ സെക്രട്ടറി NK നാരായണൻകുട്ടിക്ക് എതിരെ സിപിഎം വനിതാ പ്രവർത്തകർ.

ഇത്രയും കാലം ഓഫീസിൽ കയറിയ സ്ത്രീകൾ തറവാട്ടിൽ പിറന്നവരല്ലേ എന്ന് ചോദ്യം. സിപിഎം തെങ്കര എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലെ വനിതാ സഖാക്കളുടേതാണ് വിമർശനം. ഏരിയാ സെക്രട്ടറി മാധ്യമങ്ങൾക്ക് മുന്നിൽ വായിൽ തോന്നിയത് വിളിച്ചു പറയുകയാണ്. വനിതാ സഖാക്കളെ മോശമായി ചിത്രീകരിക്കുന്ന പരാമർശം എന്ന് വിമർശനം

എസ് ഐ യെ ലോക്കൽ സെക്രട്ടറി മർദ്ദിച്ച സംഭവം,പ്രതിയെ പിടികൂടാനാവാതെ പൊലീസ്

തിരുവനന്തപുരം. വെള്ളറടയിൽ എസ് ഐ യെ ലോക്കൽ സെക്രട്ടറി മർദ്ദിച്ച സംഭവം. ജാമ്യം തള്ളിയിട്ടും ലോക്കൽ സെക്രട്ടറിയെ പിടികൂടാതെ പോലീസ്. ഒന്നാം പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറി പ്രദീപിനെ തിരയുന്നുണ്ടേന്ന് പോലീസ്

ക്ഷേത്രോത്സവത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് ആക്രമണ കാരണം.മാർച്ച് നാലിനാണ് ജാമ്യം തള്ളിയത്.ഫെബ്രവരി 22 നാണ് ആക്രമണം നടന്നത്.കേസിൽ മൂന്നു പ്രതികൾ ആണുള്ളത്. നിലവിൽ പിടിയിലായത് രണ്ടാംപ്രതി ശ്യാം മാത്രം. ഒന്നാംപ്രതി പ്രദീപും മൂന്നാം പ്രതി സതീഷുമാണ് ഒളിവിൽ തുടരുന്നത്

ശാസ്താംകോട്ടയില്‍ രാത്രി നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്ടിക്കട തകര്‍ത്തു,വിഡിയോ ദൃശ്യം

ശാസ്താംകോട്ട. രാത്രി നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്ടിക്കട തകര്‍ത്തു. ആളുകൂടിപ്പോഴേക്കും ജീപ്പുമാറ്റി രണ്ട് പൊലീസുകാര്‍ക്ക് പരിക്കെന്ന് വിവരം.

ഇന്നലെ രാത്രി 12 നായിരുന്നു സംഭവം പനപ്പെട്ടി സ്വദേശി മോഹനന്റെ പെട്ടിക്കടയാണ് പോലീസ് വാഹനം ഇടിച്ച് നശിപ്പിച്ചത്. പോലീസ് കൺട്രോൾ റൂം വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന 2 പോലീസ് കാർക്ക് പരിക്കുണ്ട്.

സിനിമാ പറമ്പിന് കിഴക്ക് കൊട്ടാരക്കര റോഡിൽ വർക്ക് ഷോപ്പിന് സമീപം. റോഡ് സൈഡിലെ പൈൻ മരത്തിലിടിച്ചാണ് പോലീസ് വാഹനം നിന്നത്. രാത്രി 1 മണിയോടെ പോലീസ് വാഹനം സ്ഥലത്ത് നിന്നും മാറ്റിയതായി സ്ഥലവാസികള്‍ പറയുന്നു

വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപിലെ നിവാസികളുടെ ചിരകാല സ്വപ്‌നമായ പെരുമ്പളം പാലം യാഥാര്‍ഥ്യത്തിലേക്ക്

ആലപ്പുഴ: വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപിലെ നിവാസികളുടെ ചിരകാല സ്വപ്‌നമായ പെരുമ്പളം പാലം യാഥാര്‍ഥ്യത്തില്‍. വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് (ശനിയാഴ്ച) മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.

പകല്‍ 11ന് ആണ് പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനം. കായലിന് കുറുകെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. വേമ്പനാട്ടുകായലില്‍ ആറര കിലോമീറ്റര്‍ നീളവും രണ്ടുകിലോമീറ്റര്‍ വീതിയുമുള്ളൊരു തുരുത്താണ് പെരുമ്പളം ദ്വീപ്. 14 വാര്‍ഡിലായി 12,000ത്തിലധികമാണ് ഇവിടത്തെ ജനസംഖ്യ. ആലപ്പുഴ ജില്ലയിലാണ് ഉള്‍പ്പെടുന്നതെങ്കിലും എറണാകുളം, കോട്ടയം ജില്ലകളോടും ബന്ധമുള്ള ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഒരു പ്രദേശമാണ് പെരുമ്പളം ദ്വീപ്.

തീര്‍ത്തും സാധാരണ മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും കര്‍ഷകരുമൊക്കെയായിരുന്നു ഇവിടത്തെ താമസക്കാര്‍. പുറംലോകവുമായി ബന്ധപ്പെടാന്‍ വള്ളവും ബോട്ടുമല്ലാതെ മറ്റ് ഗതാഗതമാര്‍ഗങ്ങള്‍ അന്യമായ ഇവിടത്തുകാര്‍ തലമുറകളായി താലോലിച്ചിരുന്ന സ്വപ്നമായിരുന്നു ദ്വീപിന് ഒരു പാലം. അതാണ് യാഥാര്‍ഥ്യമായത്. ജില്ലയുടെ മറ്റൊരു സ്വപ്ന പദ്ധതിയായ ആലപ്പുഴ- ചങ്ങനാശേരി റോഡും (എസി റോഡ്) നാടിന് സമര്‍പ്പിക്കും.

ഓൺ ലൈൻ തട്ടിപ്പ് സംഘങ്ങളുടെ കണ്ണികളായി മൈനാഗപ്പള്ളിക്കാര്‍, രണ്ടു പേർ പിടിയിലായി

പരവൂർ/ശാസ്താംകോട്ട. ഓൺ ലൈൻ തട്ടിപ്പ് സംഘങ്ങളുടെ കണ്ണികളായി പ്രവർത്തിച്ച രണ്ടു പേർ പൊലീസ് പിടിയിലായി; നാ ലുപേർക്കെതിരെ കേസ്. മൈനാഗപ്പള്ളി കോവൂർ തടത്തിവിള മേക്കേതിൽ യേശുദാസ് (59).

മൈനാഗപ്പള്ളി ഇടവനശേരി ചരു വിള പടിഞ്ഞാറ്റതിൽ ജിജോ ജോസഫ് (35) എന്നിവരാണ് അറസ്റ്റി ലായത്.ഓൺലൈൻ, ഡിജിറ്റൽ തട്ടിപ്പുകളിലൂടെയുള്ള പണം ഒളിപ്പിക്കാൻ കമ്മിഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൗണ്ടുകൾ നൽകിയ (മ്യൂൾ അക്കൗണ്ട്) 4 പേർക്കെതിരെ കേസെടുത്തതു പരവൂർ പൊലീസാണ്.

തെക്കുംഭാഗം സ്വദേശികളായ 3 പേർ, പരവൂർ സ്വദേശിയായ 22 വയസ്സുകാരൻ എന്നിവർക്കെതിരെയാണു കേസ്.

ഓൺലൈൻ, ഡിജിറ്റൽ തട്ടിപ്പു കളിലൂടെ ലഭിക്കുന്ന പണം സ്വന്തം അക്കൗണ്ടുകളിലേക്കു മാറ്റാതെ വാടകയ്ക്ക് ലഭിക്കുന്ന സാധാരണ ക്കാരുടെ അക്കൗണ്ടിൽ നിക്ഷേപി ച്ചു പണത്തിന്റെ ഉറവിടം മറയ്ക്ക കയാണ് തട്ടിപ്പുകാർ ചെയ്യുന്നത്.

ഓൺലൈൻ തട്ടിപ്പിനിരയായവർ തട്ടിപ്പ് നടന്നു മണിക്കൂറുകൾക്കകം പരാതിപ്പെട്ടാൽ തുക കൈമാറിയ
അക്കൗണ്ട് മരവിപ്പിക്കാൻ സാധി ക്കും. ഇത് ഒഴിവാക്കാൻ വലിയ തുക വിഭജിച്ചു വിവിധ അക്കൗണ്ടു കളിലേക്ക് നിക്ഷേപിക്കുന്ന രീതി യാണ് തട്ടിപ്പുകാർ നടത്തുന്നത്. അക്കൗണ്ട് വാടകയ്ക്കു നൽകുന്ന വർക്കു നിശ്ചിത തുക കമ്മിഷൻ ലഭിക്കും.

വിദ്യാർഥികളും യുവാക്കളുമാ ണു മ്യൂൾ അക്കൗണ്ട് ഉടമകളിൽ ഭൂരിഭാഗവും. മ്യൂൾ അക്കൗണ്ടുകൾ സംബന്ധിച്ച് കഴിഞ്ഞ വർഷം പര വൂരിന്റെ വിവിധ ഭാഗങ്ങളിൽ സൈബർ പൊലീസിൻ്റെ റെയ്‌ഡും
മേൽവിലാസം പരിശോധനയും നടന്നിരുന്നു. അറസ്റ്റ‌ിലായ യേശു ദാസിൻ്റെ അക്കൗണ്ടിൽ 6.10 ലക്ഷം രൂപയും ജിജോയുടെ അക്കൗണ്ടിൽ 5 ലക്ഷം രൂപയും അന്യായമായി എത്തിയതായും പി ന്നീടു പിൻവലിച്ചതായും കണ്ട ത്തി.

സംസ്ഥാനമാകെ പ്രവർത്തി ക്കുന്ന മാഫിയകളുമായി ഇവർക്കു ള്ള ബന്ധം സംബന്ധിച്ച് അന്വേഷ ണം നടക്കുകയാണെന്നും ഇരുവ രെയും കോടതിയിൽ ഹാജരാക്കു മെന്നും പൊലീസ് പറഞ്ഞു.

തോറ്റു തുന്നം പാടി സര്‍ക്കാര്‍,ഐഎഎസുകാരെ തട്ടിക്കളിക്കുന്നതിനെതിരെ ഉത്തരവുമായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

കൊച്ചി. സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ ഉത്തരവുമായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും സിഎടി ഉത്തരവില്‍ വ്യക്തമാക്കി.

ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സിഎടി ഉത്തരവ്. 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ഐഎഎസുകാരുടെ സ്ഥലംമാറ്റത്തിന് സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ അനുമതി വേണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. ബി അശോകിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കി.

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ എ എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. സിഎടി ഉത്തരവ് നിലവിലെ എക്‌സൈസ് കമ്മീഷണറായ എഡിജിപി എംആര്‍ അജിത് കുമാറിന് തിരിച്ചടിയാണ്. കില (KILA), ഐ എം ജി (IMG) ഡയറക്ടര്‍ സ്ഥാനങ്ങളും ഐ എ എസ് കേഡര്‍ തസ്തികകളാണെന്നും സി എ ടി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഐഎംജി ഡയറക്ടറായി മുന്‍ ചീഫ് സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ജയകുമാറാണ്. കേഡര്‍ നിയമങ്ങള്‍ ലംഘിച്ചുള്ള നിയമനങ്ങള്‍ സര്‍ക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും, ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കടന്നുകൂടുന്നത് തടയുന്നതാണ് ഈ ഉത്തരവെന്നും സി എ ടി വ്യക്തമാക്കുന്നു.

പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ട് പോയി ലൈംഗികാതിക്രമം,പ്രതി പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 20കാരന്‍ പിടിയില്‍. മെല്‍വെട്ടൂര്‍ സ്വദേശി അജ്മല്‍(20) ആണ് പൊലീസിന്റെ പിടിയിലായത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തുവച്ച് അക്രമിക്കുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പകയാണ് അതിക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

അജ്മല്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ട് പോയി കെട്ടിടത്തിനുള്ളില്‍ വെച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സമാനമായ കേസുകളുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.