Home Blog Page 367

ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തന കേസിന്റെ അന്വേഷണ അട്ടിമറിയിൽ എം.ആർ കുമാറിനെതിരെ നടപടിയുറപ്പ്

തിരുവനന്തപുരം. ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തന കേസിന്റെ അന്വേഷണ അട്ടിമറിയിൽ എം.ആർ കുമാറിനെതിരെ നടപടിയുറപ്പ്. വിശദീകരണം നൽകാൻ കൂടുതൽ സമയം ചോദിച്ച എം ആർ അജിത് കുമാറിന്റെ ആവശ്യം ഡി.ജി.പി തള്ളി. എം ആർ അജിത് കുമാർ കഴിഞ്ഞദിവസം നൽകിയ മറുപടി ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറും.

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷാ ഉദ്യോഗസ്ഥർ തല്ലി ചതച്ച
കേസിന്റെ അന്വേഷണം നടക്കുമ്പോൾ മുണ്ടക്കൈ ചൂരൽമല രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി വയനാടായിരുന്നുവെന്നാണ് എം ആർ അജിത് കുമാറിൻ്റെ വിശദീകരണം.
റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക്
ആറാം  നാളാണ് ഡിജിപിക്ക് വിശദീകരണം നൽകിയത്.
യാത്രാ രേഖകളും മറ്റു വിവരങ്ങളും പങ്കുവയ്ക്കാൻ കൂടുതൽ സമയവും
എ ഡി ജിപി എംആർ അജിത് കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ
കൂടുതൽ വിശദീകരണം നൽകാൻ അനുവദിക്കണമെന്ന അജിത് കുമാറിന്റെ ആവശ്യം സംസ്ഥാന പോലീസ് മേധാവി തള്ളി.
നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നവരെ സംരക്ഷിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയും വ്യക്തമാക്കി

അജിത് കുമാറിന്റെ വിശദീകരണം പരിശോധിച്ചതിന് ശേഷം ഡിജിപി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും.
റിപ്പോർട്ട് ലഭിച്ചാലുടൻ അജിത് കുമാറിനെതിരെ ആഭ്യന്തര വകുപ്പ് നടപടിയെടുക്കും.

അജിത് കുമാറിന് പുറമേ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന എഡിജിപിയുടെ ഓഫീസിലെ രണ്ടു ഗ്രേഡ് എസ് ഐ മാർക്കെതിരെയും നടപടി ഉണ്ടായേക്കും .

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പി പ്രതിഷേധം, പൊലീസ് അതിക്രമത്തിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

ന്യൂഡെല്‍ഹി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പി പ്രതിഷേധം ശക്തമാകുന്നു . പ്രതിഷേധ സമരത്തിന്റെ
33ആം ദിവസം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ജന്തർമന്തറിലേക്ക് ഒഴിക്കിയെത്തി യുവാക്കൾ. ജന്തർമന്തർ ഒഴികെ മറ്റൊരിടത്തും ഒത്തുകൂടാൻ ആഹ്വാനം ചെയ്തിട്ടില്ലെന്ന് സിജെപി. പ്രതിഷേധക്കാർ ഒത്തുകൂടാതിരിക്കാൻ മെട്രോ സ്റ്റേഷനുകൾ അടച്ചു. പ്രതിഷേധക്കാരെ പോലീസ് അതിക്രമിച്ചതിനെതിരെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി.

ഡൽഹി ജന്തർ മന്തറിലെ സിജെപി പ്രതിഷേധം 33 ദിവസത്തിലേക്ക് സമരത്തിന് രാജ്യവ്യാപക പിന്തുണയേറുകയാണ് .പ്രതിഷേധക്കാരെ നേരിടാൻ ഡൽഹി പോലീസ് നഗരത്തിൽ ഉടനീളം നിയന്ത്രണങ്ങൾ ശക്തമാക്കി. ബാരക്കംമ്പ, സുപ്രീംകോടതി സേവാതീർത്ത് ഉൾപ്പെടെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചു . രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിക്കുന്നതിന് ബംഗാളിൽ നിന്ന് 20 കമ്പനി സിആർപിഎഫ്ഉദ്യോഗസ്ഥരെയും ഡൽഹിയിൽ എത്തിച്ചു. പാർലമെന്റ് മാർച്ചിനിടെ പോലീസ് എന്ന വ്യാജേനെ ഗുണ്ടകൾ അക്രമം അഴിച്ചു വിടുകയായിരുന്നു എന്ന് പ്രതിഷേധക്കാർ ആരോപിച്ചു


പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി എത്തി. ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ വിസമ്മതിച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തങ്ങളുടെ സമയം പാഴാക്കരുത് എന്ന ഹർജിക്കാരനോട് പറഞ്ഞു. പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നു അറിയിച്ചെങ്കിലും കോടതി അത് കാണാൻ വിസമ്മതിച്ചു .രാജ്യ തലസ്ഥാനത്തെ പ്രതിഷേധം അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ തുടർച്ചയായി ശ്രമങ്ങൾ നടത്തുന്നുണ്ട്.പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തുന്നതിൽ ഡൽഹി പൊലീസ് നിയമപദേശം തേടും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിലവിൽ അനധികൃതമായി സംഘം ചേർന്നതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമടക്കം വിവിധ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.

കുറുവ മോഷണക്കേസിൽ സംഘത്തലവനായ രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു

ആലപ്പുഴ.കേരളം ആകെ ചർച്ച ചെയ്ത കുറുവ മോഷണക്കേസിൽ രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു .പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഭാഗത്ത് വന്ന വീഴ്ചകളാണ് പ്രതിയെ വെറുതെ വിടാൻ കാരണം.പ്രതിക്കെതിരെ മോഷണക്കേസ് കോടതിയിൽ തെളിയിക്കാനായില്ല.തെളിവെടുപ്പിന് മുൻപ് പ്രതികളെ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചതും അറസ്റ്റ് മെമ്മോ തയ്യാറാക്കുന്നതിൽ വീഴ്ച വരുത്തിയത് ഉൾപ്പെടെ പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു.

കുപ്രസിദ്ധമായ കുറുവാ മോഷണ പരമ്പരയിലെ ആദ്യ കേസിലാണ് പോലീസിന് കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായത്.കേസിലെ രണ്ടാം പ്രതിയും കുറുവ സംഘ തലവനുമായ കട്ടുപൂച്ചനെ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് വെറുതെവിട്ടത്.പ്രതിക്കെതിരെ പോലീസ് ആരോപിച്ച കുറ്റങ്ങൾ തെളിയിക്കാനായില്ല.ഇതിനുപുറമെ അറസ്റ്റ് സമയത്ത് പോലീസ് വരുത്തിയ വീഴ്ചകളും പ്രതിഭാഗത്തിന് അനുകൂലമായി.തമിഴ്നാട്ടിൽ നിന്ന് കട്ട്പൂച്ചനെ പിടികൂടിയ ശേഷം അറസ്റ്റ് മെമ്മോ തയ്യാറാക്കുന്നതിലും,കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങുന്നതിലും പോലീസ് വീഴ്ച വരുത്തിയിരുന്നു.ഇതിനുപുറമേ മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തിച്ച പ്രതികളെ യൂട്യൂബർക്ക് മുന്നിൽ ഹാജരാക്കി ദൃശ്യങ്ങൾ നൽകിയത് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി രണ്ടാം പ്രതിയെ വെറുതെവിട്ടത്.ഒന്നാം പ്രതിക്കെതിരെ ഭവനഭേദന കുറ്റം മാത്രമാണ് തെളിയിക്കാനായത്. രണ്ടുവർഷം മാത്രം തടവ് ശിക്ഷ ലഭിക്കുന്ന കേസിൽ 21 മാസം വിചാരണ തടവുകാരനായി കഴിഞ്ഞതിനാൽ ഒന്നാംപ്രതിക്കും ജാമ്യം ലഭിക്കാനാണ് സാധ്യത.

മോഷണ പരമ്പരയിലെ രണ്ടു കേസുകളിൽ കൂടി കോടതി വിധി പറയാൻ ബാക്കിയുണ്ട്.ഈ കേസുകളിലും സമാനമായ വിധി ഉണ്ടാകുമെന്നാണ് പ്രതിഭാഗത്തിന്റെ പ്രതീക്ഷ. കേസന്വേഷണത്തിൽ പോലീസ് വരുത്തിയ വീഴ്ചകൾ കോടതിയിൽ പ്രതികൾക്ക് അനുകൂലമായത് വീണ്ടും ചർച്ചയാവുകയാണ്

ചവറ എം.എസ്.എൻ കോളേജിൽ തൊഴിൽ മേള ജൂലൈ 25-ന്: പ്രമുഖ കമ്പനികൾ പങ്കെടുക്കും

ചവറ:സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നഉദ്യോഗാർത്ഥികൾക്കായി ചവറ എം.എസ്.എൻ കോളേജിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജൂലൈ 25 ശനിയാഴ്ച രാവിലെ കോളേജ് അങ്കണത്തിൽ വെച്ചാണ് മേള നടക്കുന്നത്. ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി ശ്രീ.ഷിബു ബേബി ജോൺ തൊഴിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിലെ കമ്പനികളും, ആശുപത്രികളുമായ ലുലു, ആസ്റ്റർ ഗ്രൂപ്പ്, ഫെഡ് സെർവ്വ് (ഫെഡറൽ ബാങ്ക്), മിൽമ, എലൈറ്റു എക്സ്ട്രഷൻ യു.എ.ഇ. ആർ.പി ഗ്രൂപ്പ്, ഏഷ്യൻ പെയിന്റ്സ്, മലബാർ ഗോൾഡ് എന്നിവർ മേളയുടെഭാഗമാകുന്നുണ്ട്.എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിങ്, നഴ്സിങ്, ഹോസ്പിറ്റൽ ടെക്നീഷ്യൻസ്, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, എം.ബി.ബി.എസ്, ഐ.ടി.ഐ, പോളിടെക്നിക്, കൂടാതെ സ്കിൽഡ് ആൻഡ്സെമി-സ്കിൽഡ് തൊഴിലാളികൾക്കും പങ്കെടുക്കാം. പരിചയസമ്പന്നരായവർക്കും തൊഴിൽ പരിചയമില്ലാത്തവർക്കും മേളയിൽ അവസരമുണ്ട്. പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റയുടെ പകർപ്പുകൾ കൈവശം വെയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ :8078878504, 9539437926

ഡോ. മധു ആർ.
പ്രിൻസിപ്പൽ
ഫോൺ: 9847435099
ഡോ :കെ.ഗോവിന്ദൻ കുട്ടി, പ്രൊഫ. അഞ്ചിൽ കുമാർ,പ്രൊഫ.അരുൺ കോളശ്ശേരിൽ

ചവറ:സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നഉദ്യോഗാർത്ഥികൾക്കായി ചവറ എം.എസ്.എൻ കോളേജിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജൂലൈ 25 ശനിയാഴ്ച രാവിലെ കോളേജ് അങ്കണത്തിൽ വെച്ചാണ് മേള നടക്കുന്നത്. ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി ശ്രീ.ഷിബു ബേബി ജോൺ തൊഴിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വിവിധ മേഖലകളിലെ കമ്പനികളും, ആശുപത്രികളുമായ ലുലു, ആസ്റ്റർ ഗ്രൂപ്പ്, ഫെഡ് സെർവ്വ് (ഫെഡറൽ ബാങ്ക്), മിൽമ, എലൈറ്റു എക്സ്ട്രഷൻ യു.എ.ഇ. ആർ.പി ഗ്രൂപ്പ്, ഏഷ്യൻ പെയിന്റ്സ്, മലബാർ ഗോൾഡ് എന്നിവർ മേളയുടെഭാഗമാകുന്നുണ്ട്.എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിങ്, നഴ്സിങ്, ഹോസ്പിറ്റൽ ടെക്നീഷ്യൻസ്, മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, എം.ബി.ബി.എസ്, ഐ.ടി.ഐ, പോളിടെക്നിക്, കൂടാതെ സ്കിൽഡ് ആൻഡ്സെമി-സ്കിൽഡ് തൊഴിലാളികൾക്കും പങ്കെടുക്കാം. പരിചയസമ്പന്നരായവർക്കും തൊഴിൽ പരിചയമില്ലാത്തവർക്കും മേളയിൽ അവസരമുണ്ട്. പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റയുടെ പകർപ്പുകൾ കൈവശം വെയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ :8078878504, 9539437926

മലയാള സിനിമയിലെ താരദമ്പതിമാര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്

മലയാള സിനിമയിലെ താരദമ്പതിമാര്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്. മലയാളത്തിലെ പ്രമുഖ നടനും ഭാര്യയും ചേര്‍ന്ന് തനിക്കെതിരെ പിആര്‍ വര്‍ക്ക് നടത്തുന്നുവെന്നാണ് ജോജു ആരോപിച്ചിരിക്കുന്നത്. പുതിയ ചിത്രം വരവിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ജോജുവിന്റെ ആരോപണം.

നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖതാരങ്ങളും പെയ്ഡ് പിആര്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ജോജു പറഞ്ഞു. തന്റെ പുതിയ ചിത്രം വരവിനെതിരെ ആസൂത്രിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നതായും ജോജു ആരോപിച്ചു. അതേസമയം ആ നടന്റെ പേര് വെളിപ്പെടുത്താന്‍ ജോജു തയ്യാറായില്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുയര്‍ന്നിരിക്കുകയാണ്. പല താരങ്ങളുടേയും പേരുകള്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്ത വരവാണ് ജോജുവിന്റേതായി ഒടുവിലെത്തിയ സിനിമ. ചിത്രത്തിന് തിയേറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എകെ സാജന്‍ ആയിരുന്നു സിനിമയുടെ രചന. മുരളി ഗോപി, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജുലൈ 16 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ ലഹരിക്കടത്ത്

കൊച്ചി.മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ ലഹരിക്കടത്ത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കൂടുതല്‍പേര്‍ ഇഡിയുടെ ചോദ്യമുനയില്‍. ഡോ. എല്‍സി ഉമ്മന്‍, കോ ഓര്‍ഡിനേറ്റര്‍ സംഗീത എന്നിവരെ ചോദ്യം ചെയ്യുന്നു. മെഡിക്കല്‍ ട്രസ്റ്റിലെ ഡോക്ടര്‍മാരെയടക്കം ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസം

അവയവശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സാമ്പത്തികയിടപാടുകളിലും അന്വേഷണം. കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനി ഇടപ്പെട്ട് നടത്തിയ ശസ്ത്രക്രിയകളില്‍ വിശദ പരിശോധന. രാജഗിരി, ലേക്ഷോര്‍ ആശുപത്രി ്അധികൃതരെ നേരത്തെ ചോദ്യം ചെയ്തു ശസ്ത്രക്രിയയ്ക്ക് വിധേയരായവരില്‍ നിന്നും ഇഡിയുടെ വിവര ശേഖരണം

പ്രേതബാധ ഒഴിപ്പിക്കാൻ എന്ന വ്യാജേന 16 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം.പ്രേതബാധ ഒഴിപ്പിക്കാൻ എന്ന വ്യാജേന 16 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പൂക്കോട്ടൂർ സ്വദേശി എം.സിറാജാണ് ചിറ്റൂർ പോലീസിന്റെ പിടിയിലായത്. ചിറ്റൂർ അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിലുള്ള
ഫാം നോക്കി നടത്താൻ എത്തിയ യുവാവ് സുഹൃത്തിന്റെ മകൾക്ക് പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചില്ലെങ്കിൽ പ്രശ്നമാകുമെന്നും കുടുംബത്തെ വിശ്വസിപ്പിക്കുകയായിരുന്നു

. ആദ്യം കുട്ടിയുടെ വീട്ടിൽ വച്ച് ബാധ ഒഴുപ്പിക്കാൻ ചടങ്ങുകൾ നടത്തിയ ശേഷം ബാധ ഒഴിഞ്ഞു പോയിട്ടില്ലെന്നും ഇയാൾ ജോലി ചെയ്യുന്ന ഫാമിലേക്ക് കുട്ടിയെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ പൂക്കാട്ടുപതിയിലുള്ള ഫാമിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പുറത്തു പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും 16 കാരി അമ്മയോട് സത്യം തുറന്നു പറഞ്ഞതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവരുടെ പരാതിയിൽ കേസെടുത്തു ചിറ്റൂർ പോലീസ് പ്രതിയേ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചുവെന്ന പരാതിയിൽ വിശദീകരണം നൽകി എ ഡി ജിപി എംആർ അജിത് കുമാർ

ആലപ്പുഴ : ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചുവെന്ന പരാതിയിൽ വിശദീകരണം നൽകി എ ഡി ജിപി എംആർ അജിത് കുമാർ. ഡിജിപിക്ക് വിശദീകരണം എഴുതി നൽകുകയായിരുന്നു. മറുപടി പരിശോധിച്ച ശേഷം ഡിജപി റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ഡിജിപി സ്ഥാനക്കയറ്റത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി ചേരാനിരിക്കെ സർക്കാരിന്‍റെ തുടർനടപടി നിർണായകമാണ്. എസ്ഐടി റിപ്പോ‍ർട്ടിൻെറ അടിസ്ഥാനത്തിലാണ് അജിത് കുമാറിനോട് ഈ മാസം 16ന് ഡിജിപി വിശദീകരണം തേടിയത്. 21ന് തിരുവനന്തപുരത്ത് മടങ്ങി എത്തിയ ശേഷം മറുപടി നൽകാമെന്നാണ് അജിത് കുമാർ ഡിജിപിയെ അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് ഇന്ന് മറുപടി നൽകിയത്. അജിത് കുമാറിൻെറ മറുപടി കൂടി പരിശോധിച്ച ശേഷമായിരിക്കും ഡിജിപി സർക്കാറിന് ശുപാർശ നൽകുക. അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ശുപാർശ സർക്കാരിന് മുന്നിലേക്ക് എത്തുന്നത്. റിപ്പോർട്ടും റിപ്പോർട്ടിന്മേൽ സർക്കാറിൻറെ തുടർനടപടിയുമാണ് നിർണായകം.

അജിത് കുമാറിനെ രക്ഷിക്കാൻ സര്‍ക്കാരിൽ ശ്രമമോ?

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിയിൽ അജിത് കുമാറിനെ രക്ഷിക്കാൻ സര്‍ക്കാരിൽ ശ്രമമോയെന്ന ആരോപണവും സംശയവും കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ഇതിനിടെയാണ് എസ്ഐടി പുതുക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്. അജിത് കുമാറിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട് നൽകിയതെന്നാണ് വിവരം. പിണറായിയുടെ ഗണ്‍മാനെ രക്ഷിക്കാൻ കേസ് ഡയറി തിരുത്തിയപ്പോള്‍ ഓഫീസിൽ അജിത് കുമാര്‍ ഉണ്ടായിരുന്നില്ലെന്നതിൽ ഉള്‍പ്പടെയാണ് സംശയമാണ് ഉയര്‍ത്തിയത്.

പോക്സോ കേസില്‍ നെഞ്ചില്‍ പിടിച്ചു എന്ന് കുട്ടി മൊഴി കൊടുത്താല്‍ അതിനെ മാറിടം എന്ന അര്‍ഥത്തില്‍ കാണണം: ഹൈക്കോടതി

കൊച്ചി: പോക്‌സോ കേസുകളില്‍ നെഞ്ച് എന്ന പദം സ്തനം എന്ന് അര്‍ഥമാക്കുന്നതായി കണക്കാക്കണമെന്ന് ഹൈക്കോടതി.  . വൈദ്യശാസ്ത്രപരമായും ശരീരഘടനാരീതിയിലും ഈ രണ്ട് വാക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും ലൈംഗികാതിക്രമ കേസുകളില്‍ രണ്ടും ഒന്നായി തന്നെ കാണമെന്ന് ജസ്്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു. പ്രതി തന്റെ നെഞ്ചില്‍ പിടിച്ചതായി ഒരു കുട്ടി മൊഴി നല്‍കിയാല്‍ അതിനെ 2012ലെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുന്നതായി കണക്കാക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.

പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട 58-കാരനായ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം. നെഞ്ചും സ്തനവും തമ്മിലുള്ള വൈദ്യശാസ്ത്രപരവും ശരീരശാസ്ത്രപരവുമായ വ്യത്യാസങ്ങളെ മാത്രം അടിസ്ഥാനമാക്കി ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദങ്ങള്‍ ഉന്നയിച്ചെങ്കിലും അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ലഭ്യമായ തെളിവുകള്‍ വ്യക്തമാക്കുന്നത് പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് തന്നെയാണെന്നും കോടതി പറഞ്ഞു. മലപ്പുറം ജില്ലയില്‍ 12 വയസ്സുള്ള ആണ്‍കുട്ടിക്ക് നേരെ നടന്ന ലൈംഗികാതിക്രവുമായി ബന്ധപ്പെട്ട കേസില്‍ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

2022 മെയ്യില്‍ കുട്ടി കൊതുകു തിരി വാങ്ങാന്‍ തൊട്ടടുത്തുള്ള കടയില്‍ പോയപ്പോള്‍, പ്രതി പുറകിലൂടെ വന്ന് കുട്ടിയുടെ വയറ്റിലും നെഞ്ചിലും പിടിക്കുകയായിരുന്നു. അയാള്‍ കുട്ടിയുടെ കൈയില്‍ പിടിച്ച് ആരുമില്ലാത്ത ഒരു വീട്ടിലേയ്ക്ക് വരാന്‍ കുട്ടിയെ നിര്‍ബന്ധിച്ചു. 50 രൂപ തരാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ കുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന്, പ്രതി കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയ പ്രത്യേക പോക്‌സോ കോടതി, പോക്‌സോ നിയമത്തിലെ സെക്ഷന്‍ 10 പ്രകാരം 7 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ വാദം കോടതി തള്ളിയെങ്കിലും ഒന്നിലധികം തവണ അതിക്രമം നടന്നുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ഗുരുതരമായ ബലാത്സംഗക്കുറ്റത്തിനുള്ള ശിക്ഷ നിലനില്‍ക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്ന്, കഠിനതടവ് 7 വര്‍ഷത്തില്‍ നിന്ന് 3 വര്‍ഷമായും, പിഴത്തുക 50,000 രൂപയില്‍ നിന്ന് 5,000 രൂപയായും കോടതി കുറച്ചു.

പിണറായിയും സിപിഎമ്മും വര്‍ഗീയത പരത്തുന്നതിനും, മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കുന്നതിനു വേണ്ടി തെറ്റായ പ്രചാരണം നടത്തി,മുഖ്യമന്ത്രി സതീശന്‍

തിരുവനന്തപുരം: രാജ്യത്ത് പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ച വഖഫ് ആക്റ്റ് പാസ്സാക്കിയശേഷം ആദ്യമായി രൂപീകരിച്ച വഖഫ് ബോര്‍ഡാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അമുസ്ലീം അംഗങ്ങളെ നിയമിക്കാമെന്ന് ഇടതുസര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. ബോര്‍ഡ് രൂപീകരണ ഉത്തരവില്‍ തന്നെ രണ്ട് അമുസ്ലിം പ്രതിനിധികളെ, പൊതുകാര്യ പ്രസക്തരില്‍ നിന്നും ബാര്‍ കൗണ്‍സിലില്‍ നിന്നും പിന്നീട് നിയമിക്കുമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതു കേന്ദ്ര നിയമമാണെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ഇതിനു ശേഷം നാലു ഹര്‍ജികളാണ് കോടതിയില്‍ വന്നത്. അതില്‍ ഒരെണ്ണം അമുസ്ലിം അംഗങ്ങളെ നിയമിച്ചിട്ടില്ല, മുസ്ലിങ്ങളിലെ ഷിയ, ബോറ തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിനിധികളെ പരിഗണിച്ചിട്ടില്ല, യോഗ്യരായ ആളുകളെയും നിയമിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതികളില്‍ ഹര്‍ജികളെത്തിയത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വഖഫ് ബോര്‍ഡ് രൂപീകരിക്കാമെന്നും, ഹര്‍ജികള്‍ തള്ളണമെന്നുമാണ് യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

അമുസ്ലിം അംഗങ്ങളെ നിയമിച്ചുകൊള്ളാം, സെക്ഷന്‍ 14 പാലിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ അനുമതി വേണമെന്നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ സുപ്രീംകോടതിയില്‍ പോയി വ്യക്തമാക്കിയത്. കേരളത്തിലെ പ്രതിപക്ഷ നേതാവ് വര്‍ഗീയത പരത്തുന്നതിനും, മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കുന്നതിനു വേണ്ടി തെറ്റായ പ്രചാരണം നടത്തി. മുസ്ലിങ്ങളെ യുഡിഎഫ് സര്‍ക്കാരിനെതിരാക്കുക ലക്ഷ്യമിട്ടായിരുന്നു പിണറായി വിജയന്റെ പ്രചാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു. വര്‍ഗീയ പ്രചാരണം അഴിച്ചു വിട്ട് മുസ്ലിങ്ങളെ സര്‍ക്കാരിനെതിരാക്കാന്‍ പ്രതിപക്ഷ നേതാവോ സിപിഎമ്മോ വിചാരിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.