Home Blog Page 282

പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങൾക്കായി ഈ വർഷം 74 കോടി രൂപ ചെലവ്, കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നടത്തിയ വിദേശ സന്ദർശനങ്ങളുടെ ചെലവ് വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2026 ൽ ഇതുവരെ 74.58 കോടിയോളം രൂപ ചിലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

Also Read: സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം: സഹകരണ ബാങ്കുകളെ ഒഴിവാക്കും, പെൻഷൻ ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം

ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. നോർവേ യാത്രയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രിക്ക് ഏറ്റവും കൂടുതൽ തുക ചെലവായത്. 17.46 കോടി രൂപയാണ് മോദിയുടെ നോർവേ യാത്രക്ക് വേണ്ടിവന്നത്.

സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം: സഹകരണ ബാങ്കുകളെ ഒഴിവാക്കും, പെൻഷൻ ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും. ആധാർ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്.

Also Read: ഇന്ത്യയുടെ ‘അഗ്നി 4’ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം, ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിക്ഷേപിച്ചു

ഇത് തത്വത്തിൽ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്‍റുമാർ വഴിയായിരുന്നു പെൻഷൻ വീട്ടിലെത്തിച്ചിരുന്നത്. വിതരണത്തിന് നൽകുന്ന ഇൻസെന്റീവ് നഷ്ടമാകുന്നെന്നാണ് യുഡിഎഫ് കണ്ടെത്തൽ . ക്ഷേമ പെൻഷൻ വിതരണത്തിലെ കേന്ദ്ര മാനദണ്ഡം അംഗീകരിക്കുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.

ഇന്ത്യയുടെ ‘അഗ്നി 4’ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം, ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിക്ഷേപിച്ചു

ഭുവനേശ്വർ: ഇന്ത്യയുടെ ഇടത്തരം പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ ‘അഗ്നി 4’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് 2026 ഓഗസ്റ്റ് 6 നാണ് പരീക്ഷണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Also Read: ഗൗതം കൃഷ്‌ണയുടെ തിരച്ചിലില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നു, മാതാവ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു

സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലായിരുന്നു ‘അഗ്നി 4’ വിക്ഷേപണം. മിസൈലിന്റെ എല്ലാ സാങ്കേതിക – പ്രവർത്തന മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടുള്ള വിക്ഷേപണം സമ്പൂർണ്ണ വിജയമായിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഗൗതം കൃഷ്‌ണയുടെ തിരച്ചിലില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നു, മാതാവ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു

കൊല്ലം. മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്‌ണ(26)യുടെ തിരച്ചിലില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നതിനെതിരെ മാതാവ് രേഷ്മ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. വെള്ളിയാഴ്ച നടന്ന അപകടത്തിൽ ഗൗതം കൃഷ്‌ണയുടെ പിതാവ് രാധാകൃഷ്ണന്‍, മുത്തച്ഛൻ രാജീവൻ എന്നിവർ മരിച്ചിരുന്നു അധികൃതരുടെഭാഗത്തുനിന്നും അടിയന്തരവും ഊര്‍ജ്ജിതവുമായ തിരച്ചില്‍ ഉറപ്പുനല്‍കിയാണ് മാതാവ് പിന്മാറിയത്.കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം പ്രശ്നത്തില്‍ ഇടപെട്ടു.

ഗൗതം കൃഷ്‌ണ(26)യെ കടലിൽ കാണാതായിട്ട് ഏഴു നാൾ പിന്നിടുമ്പോഴാണ് തിര ച്ചിൽ പേരിനു മാത്രമെന്ന ആരോ പണവുമായി ബന്ധുക്കളും സു ഹൃത്തുക്കളും എത്തുന്നത്.മുങ്ങിത്താണ പ്രിയ സുഹൃത്തിനെ പിടിച്ചു വള്ളത്തി നടുത്തു വരെ എത്തിച്ചെങ്കി ലും രക്ഷിക്കാനായില്ലെന്ന ദുഃഖത്തിലാണ് ഒപ്പമുണ്ടായിരുന്നവര്‍. കഴിഞ്ഞ 6 ദിവസമായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തങ്കശ്ശേ രി മുതൽ വെള്ളനാത്തുരു ത്ത് വരെ ഇരുപ തോളംപേർ തിരച്ചിലിൽ പങ്കാളികളാണ്. രാവിലെ തു ടങ്ങുന്ന തിരച്ചിൽ രാത്രി വരെ തുടരുന്നു. കഴിഞ്ഞ ദിവസം ഫിഷറീസ് ബോട്ടിൽ അഷ്ടമുടിക്കായലിൽ ഉച്ച മുതൽ വൈകിട്ട് വരെ പരി ശോധന നടത്തിയിരുന്നു. നേരത്തേ ഉണ്ടായിരുന്ന വള്ളവും വീടും വിറ്റും കടം വാങ്ങിയുമാണ് 6 മാസം മുൻപ് ഗൗതമും പിതാവും മുത്തച്‌ഛനും ചേർന്ന് വള്ളം വാങ്ങിയത്. 25 ലക്ഷത്തിലധി കം രൂപ വള്ളം ഇറക്കുന്നതിനായി ചെലവിട്ടു.

കടലിലെ തിരച്ചി ലിൽ ആവശ്യമായ നാവികസേന യുടെ സഹായം ഇനിയും ലഭ്യമാക്കിയിട്ടില്ലെന്നും ഹെലികോപ്റ്ററി ന്റെ സഹായത്തോടെയുള്ള വ്യോമ നിരീക്ഷണവും പേരിനു മാത്രമാണെന്നുമാണ് പരാതി. കോസ്‌റ്റ് ഗാർഡിന്റെ സഹായ ത്തോടെ ഉൾക്കടലിൽ തിരച്ചിൽ നടത്തണമെന്നാണ് ആവശ്യം. ഗൗതമിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ 20 അംഗ സം ഘം തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ, പരിമിതികൾ ഇവരെയും വലയ്ക്കുന്നു. ഒരു മത്സ്യ ത്തൊഴിലാളി കുടുംബത്തിലെ മൂ ന്നുപേർ അപകടത്തിൽപെട്ടെങ്കി ലും ഉത്തരവാദപ്പെട്ട പലരും ഫോ ണിൽ പോലും ബന്ധുക്കളെ ആശ്വസിപ്പിച്ചില്ലെന്ന പരാതിയുണ്ടായിരുന്നു.

കായലിലും കടലിലും ഡ്രോൺ പരിശോധന നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. ബോട്ടുകൾ വച്ചുള്ള പരിശോധന പേരി നു മാത്രമാണ് നടക്കുന്നത്. എന്നാൽ കടൽ ഭിത്തിയുള്ള തീര ങ്ങൾ കേന്ദ്രീകരിച്ചു ഡ്രോൺ നി രീക്ഷണം വേണമെന്നാണ് നാട്ടു കാരുടെയും ജനപ്രതിനിധികളുടെ യും മറ്റും ആവശ്യം. എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാമെന്ന് പഞ്ചായത്ത് അധികൃതർ വാഗ്ദാനം

ചെയ്‌തിട്ടുണ്ട്.വെള്ളിയാഴ്ച നടന്ന അപകടത്തിൽ ഗൗതം കൃഷ്‌ണയുടെ പിതാവ് രാധാകൃഷ്ണന്‍, മുത്തച്ഛൻ രാജീവൻ എന്നിവർ മരിച്ചിരുന്നു. ഗൗതമിനായുള്ള കാത്തിരിപ്പ് തുടരുകയാണ് എങ്ങ നെയും ഗൗതമിനെ കണ്ടെത്തണ മെന്നാണ് ബന്ധുക്കൾ പറയുന്നത്

ഗൗതം കൃഷ്‌ണയ്ക്കക്കായുള്ള തിരച്ചിൽ മന്ദഗതിയിലാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തുണ്ട് കടലിൽ കാണാതായവർക്കുള്ള തിരച്ചി ലിൽ അത്യാധുനിക സംവിധാന ങ്ങളുടെ സഹായം ഉപയോഗിക്കു ന്നില്ലെന്ന് ആരോപണവുമായി സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് ജയമോഹൻ രംഗത്തെത്തി

ഒരാഴ്ച‌യ്ക്കുള്ളിൽ വള്ളം മറി ഞ്ഞുള്ള വ്യത്യസ്തത സംഭവങ്ങ ളിൽ മൂന്നുപേരെയാണ് കാണാതായത്. ഇതിൽ രണ്ടു പേരുടെ യും മൃതദേഹം കരയോടു ചേർ ന്ന ഭാഗങ്ങളിൽ കണ്ടെത്തിയിരു ന്നു. തുടർന്ന് മത്സ്യത്തൊഴിലാളി കളുടെ സഹായത്തോടെ മൃതദേ ഹങ്ങൾ തീരത്ത് എത്തിച്ചിരുന്നു. തങ്കശ്ശേരി പുലിമുട്ടിനടുത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മു ണ്ടയ്ക്കൽ സ്വദേശി റോയിസണി ൻ്റെ കാണാതായത് കഴിഞ്ഞ മാസം 29ന് ആണ്. ഒപ്പമുണ്ടായിരുന്ന പിതൃ സഹോദരൻ കൊല്ലം മുണ്ട യ്ക്കൽ കളീക്കൽ ഹർഷ ഭവ നിൽ സിറിലിനെ (15) മത്സ്യത്തൊ ഴിലാളികളും മറൈൻ എൻഫോഴ്സ‌സ്‌മെന്റും കോസ്‌റ്റൽ പൊലിസും ചേർന്ന് രക്ഷപ്പെടുത്തിയിരു ന്നു റോയിസണിൻ്റെ മൃതദേഹം
രണ്ട് ദിവസത്തിനു ശേഷം കണ്ടെത്തി. ശനിയാഴ്ച പുലർ ച്ചെ മറ്റൊരു വള്ളം മറിഞ്ഞ് കാ ണാതായ തമിഴ്‌നാട് കന്യാകു മാരി സ്വദേശി അർജുന്റെ മൃത ദേഹവും രണ്ടു ദിവസത്തിനു ള്ളിൽ തീരത്ത് കണ്ടെത്തിയിരു ന്നു.

ശൗര്യം കുറയാതെ അര്‍ജ്ജുന്‍ആയങ്കി, ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി രംഗത്ത്

കൊച്ചി.പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കു എന്നാണ് ഊന്നുകൽ സിഐയ്ക്ക് അയച്ച ശബ്ദ സന്ദേശത്തിലെ ഭീഷണി.ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു.പക്ഷെ അല്ലാതെ പിടിച്ചെ മതിയാവു എങ്കിൽ പിടിക്ക്.

ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും അർജുൻ ആയങ്കി വെല്ലുവിളിച്ചു.ഇൻസ്റ്റഗ്രാമിലൂടെയാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി.കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു. ഭീഷണി ശ്രദ്ധയിൽ പെട്ടെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം,ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തുടരുകയാണ്. പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട് ഡോൽഫിൻ ചുഴലിക്കാറ്റിൻ്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ തുടരാൻ കാരണം.

തെക്കൻ തമിഴ്‌നാട് തീരത്തെ ചക്രവാതചുഴി,
പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റ്, ഫിലിപ്പിയൻസ് തീരത്തെ കുജിര ചുഴലി എന്നിവയുടെ വിദൂര സാന്നിധ്യമാണ് സംസ്ഥാനത്ത് കാലവർഷം കനക്കാൻ കാരണം. പത്തനംതിട്ട, കോട്ടയം,ഇടുക്കി ജില്ലകളിൽ അതി തീവ്ര മഴ തുടരുകയാണ്. പതിനാല് ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. കൊല്ലം ആലപ്പുഴ എറണാകുളം, കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്. തിരുവനന്തപുരം ഉൾപ്പടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

മണ്ണിടിച്ചിൽ ഉരുൾപ്പെട്ടൽ സാധ്യത ഉള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. ദുരന്ത സാധ്യത മേഖലകളിൽനിന്ന് ആവശ്യമെങ്കിൽ ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നിർദ്ദേശവും ദുരന്തനിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിലും പ്രത്യേക ജാഗ്രത പുലർത്തണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. നാളെയും 14 ജില്ലകൾ കേന്ദ്രീകരിച്ചു മഴ മുന്നറിയിപ്പുകളുണ്ട്.
രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് വീണു,കുട്ടികള്‍ക്ക് പരുക്ക്

തൃശ്ശൂർ. ചാലക്കുടി പോട്ടയിൽ നായന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് വീണു. ആളൂർ സെൻറ് ജോസഫ് സ്കൂളിലെ ബസ്സാണ് കനാലിലേക്ക് വീണത്. പത്തോളം കുട്ടികൾക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. നാല്‍പതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇവരെ ഉടനെ നാട്ടുകാര്‍ പുറത്തെത്തിച്ചു. കനാലില്‍ വെള്ളം കുറവായിരുന്നത് രക്ഷയായി.

കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പറഞ്ഞാൽ പറഞ്ഞതിൽ നിൽക്കണം! ചെറിയ ലാഭം വാങ്ങൂ, ഇത്രയും കൊള്ള വേണോ, സെലിബ്രിറ്റി സ്റ്റാറ്റസ് വച്ചിട്ട് ഇങ്ങനെ പറ്റിക്കാമോ? സോഷ്യൽ മീഡിയ

Ahaana Krishna & Family Saree Business

സോഷ്യൽ മീഡിയയിൽ ഇപ്പോൾ അഹാന കൃഷ്ണയും ബ്രാൻഡും ആണ് മെയിൻ സംസാര വിഷയം. അഹാനയും കുടുംബവും തുടങ്ങിയ സാരി ബ്രാൻഡിൽ അമിതമായി കാശ് ഈടാക്കുന്നു എന്ന ആരോപണം നിലനില്കുന്നതിന്റെ ഇടയിൽ ആണ്, സോഷ്യൽ മീഡിയ മറ്റൊരു പുതിയ കണ്ടെത്തൽ കൂടി നടത്തിയത്. സായി കൃഷ്ണ പങ്കിട്ട വാക്കുകൾ

അഹാനയുടെ സാരികച്ചവടം, ഇതിനെ കുറിച്ച് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. സെലിബ്രിറ്റി സ്റ്റാറ്റസിൽ ഇരുന്നുകൊണ്ട് മുൻപും പലരും കച്ചവടം നടത്തിയിട്ടുണ്ട്. പക്ഷേ ഇവരുടെ സൈറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ വില ഇരട്ടി ആണ് ഈടാക്കുന്നത് എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ വഴി പറയുന്നത്. അഹാന വിൽക്കുന്ന അതേ സാരികൾ മറ്റുള്ള സ്ഥാപനങ്ങൾ വിൽക്കുന്നത് മൂവ്വായിരം രൂപ വരെ വിലക്കുറവിൽ ആണ്. നമ്മൾ എത്ര രൂപക്ക് വിൽക്കണം എന്ന് നമ്മൾ ആണ് തീരുമാനിക്കുന്നത്, വാങ്ങാൻ ആളുണ്ട് എങ്കിൽ നമ്മൾക്ക് എത്ര രൂപക്കും വിൽക്കാം. നമ്മളെ വിശ്വസിച്ചുകൊണ്ട് ആണ് ആളുകൾ വരുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ സീക്രട്ട് ഏജൻറ് പറയുന്നു. ഓണം കച്ചവടത്തിന്റെ ഭാഗമായിട്ടാണ് അഹാനയും സ്ഥാപനവും വിൽപ്പന നടത്തുന്നത്. ഇതിൽ രുക്മിണി എന്ന സാരി, ഏഴായിരത്തിന് മുകളിൽ ആണ് വില, ഈ സാരിയെക്കുറിച്ചും അഹാന സംസാരിക്കുന്നുണ്ട്. എന്നാൽ ഇതേ സാരി മറ്റൊരു വെബ്‌സൈറ്റിൽ നാലായിരത്തി എണ്ണൂറു രൂപ ആയി. എന്നാൽ ഇത് വലിയ ചർച്ചകൾക്ക്ക് വഴിവച്ചു. എന്നാൽ നമ്മൾക്ക് ഇത് ചോദ്യം ചെയ്യാൻ ആകില്ല. പക്ഷേ ഇവരുടെ ഈ കമ്പനി ലോഞ്ച് ചെയ്യുന്ന സമയത്ത് ഇവർ പറഞ്ഞ ചില കാര്യങ്ങൾ അത് നമുക്ക് ചോദ്യം ചെയ്യാം. കാരണം അവർ അന്ന് പറഞ്ഞ കാര്യങ്ങൾ ഒന്നും പ്രവർത്തിയിൽ കാണുന്നില്ല. ഇതേ സാരി ആണ് മറ്റുവെബ്‌സൈറ്റുകളിൽ കാണുന്നത്. അപ്പൊ ഇവർ എന്താ ഒരുമിച്ചാണോ ടൂർ പോയത്. ഇതൊക്കെ ഹോൾസെയിൽ കച്ചവടക്കാരിൽ നിന്നാകും വാങ്ങുക. ചെറിയ ലാഭം ഉണ്ടാക്കുന്ന പോലെ അല്ലല്ലോ ഇത്രയും കാശ് ഈടാക്കുന്നത്. സെലിബ്രിറ്റി സ്റ്റാറ്റസ് വച്ചിട്ട് ഇങ്ങനെ ചെയ്യണോ- സായി ചോദിക്കുന്നു

ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിര്‍ബന്ധമല്ല,മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിര്‍ബന്ധമല്ല എന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാനുള്ള അവസരമാണ് ഇതോടെ ഒരുങ്ങുന്നത്. ഐടിഐ പാസായവര്‍ക്ക് കോളജുകളില്‍ ഏതു കോഴ്സുകളും തെരഞ്ഞെടുക്കാന്‍ ഇതുവഴി സാധിക്കും. ഉത്തരവ് സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും പോളിടെക്നിക്കുകള്‍ക്കും ഔദ്യോഗികമായി കൈമാറാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പത്താം ക്ലാസിനു ശേഷം ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാന്‍ സാധിക്കും. കൂടാതെ, പത്താം ക്ലാസിനു ശേഷം മൂന്ന് വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ നേടിയവര്‍ക്കും ബിരുദ കോഴ്സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കുകയും ചെയ്യും.

യോഗ്യതകള്‍ വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് (എന്‍സിആര്‍എഫ്) അടിസ്ഥാനമാക്കിയുള്ള ഉത്തരവ് 2027-28 അധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി.

മനക്കര മുകളുവിളയിൽ റിട്ട. അധ്യാപിക ഗ്രേസി നിര്യാതയായി

ശാസ്താംകോട്ട. മനക്കര മുകളു വിളയിൽ റിട്ട. അധ്യാപിക ഗ്രേസി( 80)
നിര്യാതയായി.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് ശാസ്താം കോട്ട സെൻ്റ് തോമസ്സ്
ദേവാലയത്തിൽ
മക്കൾ. ജിബ്സൺ (എംപ്ലോയ് മെൻ്റ് വകുപ്പ്),
ജോയിസൺ (പഞ്ചായത്ത് വകുപ്പ്) മരുമക്കൾ. ആഷ്ന , പ്രീത