Home Blog Page 283

ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിര്‍ബന്ധമല്ല,മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിര്‍ബന്ധമല്ല എന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാനുള്ള അവസരമാണ് ഇതോടെ ഒരുങ്ങുന്നത്. ഐടിഐ പാസായവര്‍ക്ക് കോളജുകളില്‍ ഏതു കോഴ്സുകളും തെരഞ്ഞെടുക്കാന്‍ ഇതുവഴി സാധിക്കും. ഉത്തരവ് സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും പോളിടെക്നിക്കുകള്‍ക്കും ഔദ്യോഗികമായി കൈമാറാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പത്താം ക്ലാസിനു ശേഷം ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാന്‍ സാധിക്കും. കൂടാതെ, പത്താം ക്ലാസിനു ശേഷം മൂന്ന് വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ നേടിയവര്‍ക്കും ബിരുദ കോഴ്സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കുകയും ചെയ്യും.

യോഗ്യതകള്‍ വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് (എന്‍സിആര്‍എഫ്) അടിസ്ഥാനമാക്കിയുള്ള ഉത്തരവ് 2027-28 അധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി.

മനക്കര മുകളുവിളയിൽ റിട്ട. അധ്യാപിക ഗ്രേസി നിര്യാതയായി

ശാസ്താംകോട്ട. മനക്കര മുകളു വിളയിൽ റിട്ട. അധ്യാപിക ഗ്രേസി( 80)
നിര്യാതയായി.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് ശാസ്താം കോട്ട സെൻ്റ് തോമസ്സ്
ദേവാലയത്തിൽ
മക്കൾ. ജിബ്സൺ (എംപ്ലോയ് മെൻ്റ് വകുപ്പ്),
ജോയിസൺ (പഞ്ചായത്ത് വകുപ്പ്) മരുമക്കൾ. ആഷ്ന , പ്രീത

കെഎസ്ആര്‍ടിസിയില്‍ ഇനി വാട്‌സ്ആപ്പ് വഴിയും ടിക്കറ്റെടുക്കാം,നമ്പര്‍ ഇതാ

തിരുവനന്തപുരം. കെഎസ്ആര്‍ടിസിയില്‍ ഇനി വാട്‌സ്ആപ്പ് വഴിയും ടിക്കറ്റെടുക്കാം. യാത്രക്കാര്‍ക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എഐ പവേര്‍ഡ് വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനവുമാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.

9447071021 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാല്‍ പ്രത്യേക ആപ്പോ രജിസ്‌ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാര്‍ഗം, തീയതി, സര്‍വീസ്, സീറ്റ് എന്നിവ നല്‍കി സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തുന്നതും ഉള്‍പ്പെടെയുള്ള മുഴുവന്‍ ബുക്കിങ് നടപടിക്രമവും വാട്‌സ്ആപ്പ് ചാറ്റിലൂടെ പൂര്‍ത്തിയാക്കാനാകും. ബുക്കിങ് കഴിഞ്ഞാല്‍ ഇ-ടിക്കറ്റും പി.എന്‍.ആര്‍ വിവരങ്ങളും അതേ ചാറ്റില്‍ തന്നെ ലഭിക്കും.

മെട്രോ റെയില്‍ മാതൃകയിലാണ് കെഎസ്ആര്‍ടിസിയും എഐ അധിഷ്ഠിത ചാറ്റ്ബോട്ട് സംവിധാനം വഴി വാട്സ്ആപ്പ് ടിക്കറ്റിങ് ഒരുക്കിയിരിക്കുന്നത്. ആശയവിനിമയത്തിന് വിവിധ ഭാഷകള്‍ക്കു പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം. ഇത് സാധാരണക്കാര്‍ക്കും വളരെ ലളിതമായി ടിക്കറ്റ് ബുക്കിങ് നടത്താന്‍ ഈ പുതിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ കഴിയും. യാത്രാസംബന്ധമായ സഹായങ്ങള്‍ക്കും പരാതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി ടോള്‍-ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പര്‍ 149 ലഭ്യമാണ്.

തൃശൂർ  കുന്നംകുളത്ത് ബസ് നിയന്ത്രണം വിട്ട് അഞ്ചു വാഹനങ്ങളിലിടിച്ചു; രണ്ട് മരണം, 25 പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അഞ്ചു വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു, അപകടത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു. 25ഓളം പേർക്ക് പരിക്കേറ്റു. രണ്ട് കാറിലും ഒരു ഓട്ടോ, ബൈക്ക് എന്നിവയിൽ ഇടിച്ച് സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകർത്താണ് ബസ് നിന്നത്.

കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട ബസ് കുന്നംകുളം പറയമ്പാടത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ പ്രകാരം ഉച്ചയ്ക്ക് 1:53 നാണ് അപകടം നടന്നത്. അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ യാത്ര ചെയ്ത വിദ്യാർഥിനി റിയ ഫാത്തിമ, തങ്കമ്മ (50) എന്നിവരാണ് മരിച്ചത്

രാമായണവും എന്റെ റാഹയും! എന്നെ അവൾ മാറ്റിയതുപോലെ രാമായണവും അടിമുടി മാറ്റി; റാഹയ്ക്കായി രാമായണം എന്നെ മാറ്റി

ranbir kapoor ramayana movie

രൺബീറും സായി പല്ലവിയും ഒന്നിക്കുന്ന രാമായണം നവംബർ 6ന് തിയേറ്ററുകളിലെത്തുകയാണ്. ആരാധകർ ഏറെ ആകാംക്ഷയോടെ ശ്രദ്ധേയമായ കാര്യം, ഈ റിലീസ് തീയതി രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകൾ റാഹയുടെ ജന്മദിനത്തോടൊപ്പമാണ്. ഈ വർഷം റാഹയ്ക്ക് നാല് വയസ് തികയും.

ഇതിനുമുമ്പ്, ശ്രീരാമന്റെ കഥാപാത്രം തന്നെ റാഹയ്ക്കായി ഒരു മികച്ച വ്യക്തിയാക്കി മാറ്റിയെന്ന് രൺബീർ തുറന്ന് പറഞ്ഞിരുന്നു.

ഭഗവാൻ രാമന്റെ വേഷത്തെക്കുറിച്ച് സംസാരിക്കവെ, ഇത്രയും മഹത്തായ ഒരു കഥാപാത്രത്തെ താൻ നീതിപൂർവം അവതരിപ്പിക്കാൻ കഴിയുമോയെന്ന് ആദ്യം സംശയമുണ്ടായിരുന്നുവെന്ന് രൺബീർ പറഞ്ഞു. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ താൻ അർഹനാണോ എന്ന ചോദ്യവും മനസിലുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇത് എന്റെ കരിയറിനെ നിർവചിക്കുന്ന ഒരു സിനിമയായിരിക്കുമെന്ന് ഞാൻ കരുതിയില്ല. എന്നാൽ ഇത് തീർച്ചയായും എന്റെ ജീവിതത്തെ മാറ്റിമറിച്ച സിനിമയാണ്. രാമായണത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ശ്രീരാമന്റെ ജീവിതയാത്രയെ അടുത്തറിയാനും ഈ സിനിമ എന്നെ സഹായിച്ചു. എന്റെ ജീവിതത്തിൽ നിരവധി നല്ല മാറ്റങ്ങൾ ഈ കഥാപാത്രം കൊണ്ടുവന്നു. എന്റെ ചില മോശം ശീലങ്ങൾ മാറി. എന്റെ മൂല്യബോധത്തിലും ജീവിതത്തെ കാണുന്ന രീതിയിലും മാറ്റമുണ്ടായി. നഷ്ടങ്ങളെയും ത്യാഗത്തെയും ധർമ്മത്തെയും കാണുന്ന കാഴ്ചപ്പാടും മാറി. ജീവിതത്തിൽ എനിക്ക് അത്യാവശ്യമായിരുന്ന മാറ്റങ്ങളായിരുന്നു അവ.

റാഹയുടെ ജനനവും ‘രാമായണം’ സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രൺബീർ മനസുതുറന്നു.

അതൊരു മനോഹരമായ യാദൃശ്ചികതയായിരുന്നു. റാഹ എന്നെ ഒരു മികച്ച വ്യക്തിയാക്കി. അതേസമയം, റാഹയ്ക്കുവേണ്ടി ഞാൻ ഒരു മികച്ച മനുഷ്യനാകണമെന്ന് ‘രാമായണം’ എന്നെ പഠിപ്പിച്ചു. എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുപോലെയായിരുന്നു. നമ്മുടെ സത്യം, നമ്മുടെ സംസ്കാരം, നമ്മുടെ ചരിത്രം എന്നിവയെ ഏറ്റവും ആധികാരികമായി അവതരിപ്പിക്കുന്ന ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ എനിക്ക് ശരിയായ സമയത്തും ശരിയായ സ്ഥലത്തും എത്താൻ കഴിഞ്ഞു. അതൊരു അനുഗ്രഹമാണ്. ജീവിതകാലം മുഴുവൻ അതിന് ഞാൻ നന്ദിയുള്ളവനായിരിക്കും- രൺവീർ പറയുന്നു

ഒറ്റക്കയ്യൻ ചാർലിയിൽ നിന്ന് ഗോവിന്ദച്ചാമി ആയി! അവൻ ജയിൽ ചാടും എന്ന് എനിക്ക് അറിയാമായിരുന്നു; മുഹമ്മദ് അഷ്റഫ് പറയുന്നു

ഗോവിന്ദച്ചാമി ജയിൽ ചാടും എന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് റിട്ട: എസ് ഐ മുഹമ്മദ് അഷ്റഫ് പറയുന്നു. അവന്റെ പേരിൽ പ്രീവിയസ് കേസുകൾ ഒരുപാടുണ്ട്, ഒരിക്കലും മാനസാന്ദ്രം വന്നുകൊണ്ട് നന്നാകില്ല എന്ന് വ്യക്തമായി അവന്റെ കാര്യത്തിൽ അറിയാം. റിട്ട: എസ് ഐ മുഹമ്മദ് അഷ്റഫ് പറയുന്നു

2011 ഫെബ്രുവരിയിൽ ആണ് സംഭവം. അന്ന് പകൽ ചേലക്കര ഭാഗത്താണ് എനിക്ക് ജോലി. ആ ഭാഗത്ത് ആ സമയത്ത് ഒരു വലിയ വെടിക്കെട്ട് അപകടം ഉണ്ടായി. അന്ന് നമ്മൾ രക്ഷാപ്രവർത്തനത്തിന് ഭാഗമായി. വൈകിട്ട് വീട്ടിൽ എത്തിയ സമയത്താണ് എനിക്ക് ഒരു കോൾ വരുന്നത്. സാറെ ട്രെയിനിൽ നിന്നും ഒരു പെൺകുട്ടി വീണിട്ടുണ്ട്. വീണത് അല്ല കേട്ടോ, അതിനെ നേക്കഡ് ആക്കി, ആകെ വികൃതമായ അവസ്ഥയിൽ ആയിരുന്നു. കിടന്നിരുന്നത്, ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട് എന്ന് പറഞ്ഞു. സാർ വേഗം പോരൂ ഗ്ലൗസ് ഒക്കെ ഇട്ടിട്ട് വന്നോളൂ എന്ന് പറയുന്നത് കേട്ടപ്പോൾ തന്നെ ഞാൻ സിഐയോട് പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങൾ സ്ഥലത്ത് ചെന്നു. അവിടെ ചെന്നപ്പോൾ കണ്ടത് ആ കുട്ടിയുടെ സാധനങ്ങൾ ചിന്നി ചിതറി കിടക്കുന്നത് ആണ്. കുട്ടി റേപ്പിന് ഇര ആയിട്ടുണ്ട് എന്ന് അപ്പോൾ തന്നെ മനസ്സിലായിരുന്നു. റിട്ട: എസ് ഐ മുഹമ്മദ് അഷ്റഫ് അന്നത്തെ കഥകൾ ഓർത്തെടുത്തു. കേരളം സ്പീക്കിനോട് ആണ് അദ്ദേഹം തുറന്നുസംസാരിച്ചത്.

അച്ഛനില്ല അമ്മയില്ല, ഒരു കുത്തഴിഞ്ഞ ജീവിതം ആയിരുന്നു സ്റാൻലിയുടേത്. അതിൽ നിന്നും ചിട്ടയുള്ള ജീവിതം ആയി മാറി ജയിലിൽ സ്റ്റാൻലി എന്ന ഗോവിന്ദ ചാമിയുടേത്. സ്മൂഹത്തിന് ഏറ്റവും ഭീഷണി ആകുന്ന ഒരുത്തൻ. അവൻ ജയിലിൽ നിന്നും ചാടി എന്ന് എനിക്ക് തോന്നിയിരുന്നു. ഇവൻ അങ്ങനെ ആണ്. ഇപ്പൊ അവൻ പിന്നെയും തടി കൂടി എന്നാണ് അറിഞ്ഞത്. ജയിലിൽ മട്ടൻ ആണ്, കൊഴുക്കട്ട അല്ല ചപ്പാത്തി ആണ്. ബിരിയാണി ആണ് അവന്റെ ഇപ്പോഴത്തെ പ്രശ്നം. ഭക്ഷണം കഴിക്കാൻ മാത്രമാണ് അവൻ പുറത്തിറങ്ങുന്നത്. അവന് ആഗ്രഹങ്ങൾ തീർക്കാൻ. അവൻ എന്തും ചെയ്യും.റിട്ട: എസ് ഐ മുഹമ്മദ് അഷ്റഫ് പറയുന്നു.

വി.കുഞ്ഞികൃഷ്ണന് വക്കീൽ നോട്ടീസ് അയച്ച് ടി.ഐ.മധുസൂദനൻ

കണ്ണൂര്‍.വി.കുഞ്ഞികൃഷ്ണന് വക്കീൽ നോട്ടീസ് അയച്ച് ടി.ഐ.മധുസൂദനൻ.തിരഞ്ഞെടുപ്പ്, രക്തസാക്ഷി, ഓഫീസ് നിർമ്മാണ ഫണ്ട് കണക്ക് വ്യക്തമാക്കി വക്കീൽ നോട്ടീസ്.വി.കുഞ്ഞികൃഷ്ണൻ്റേത് കള്ളകണക്കെന്ന് ടി.ഐ.മധുസൂദനൻ്റെ വക്കീൽ നോട്ടീസ്

മാനഹാനിക്ക് നഷ്‌ടപരിഹാരം വേണമെന്ന് ആവശ്യം.’നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്‌തകം പിൻവലിക്കണം.തികച്ചും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും ടി.ഐ.മധുസൂദനൻ.വക്കീൽ നോട്ടീസിന് വി.കുഞ്ഞികൃഷ്ണൻ മറുപടി നൽകി.ഇന്നലെയാണ് വി.കുഞ്ഞികൃഷ്ണൻ മറുപടി നൽകിയത്

ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് വി.കുഞ്ഞികൃഷ്ണൻ്റെ മറുപടി

പത്തനംതിട്ടയിൽ വീണ്ടും ഞെട്ടിക്കുന്ന പോക്സോ കേസ്,പത്താം ക്ലാസുകാരി നേരിട്ടത് നടുക്കുന്ന പീഡനം, പിതാവും പ്രതി

പത്തനംതിട്ട. വീണ്ടും ഞെട്ടിക്കുന്ന പോക്സോ കേസ്.ചൂഷണത്തിന് ഇരയായത് പത്താം ക്ലാസുകാരി.ഏഴു കേസുകളിലായി ഏഴു പ്രതികൾ.കുട്ടിയുടെ അച്ഛനും പ്രതി. രണ്ടുപേർ അറസ്റ്റിൽ. കൂടുതൽ അറസ്റ്റുടൻ

പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയാണ് അറസ്റ്റിലായത്.ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനും അറസ്റ്റിൽ.സ്വന്തം അച്ഛനിൽ നിന്ന് ലൈംഗിക ചൂഷണം നേരിടുന്നത് ഏഴാംക്ലാസിൽ പഠിക്കുമ്പോൾ. അച്ഛൻ ഇപ്പോൾ വിദേശത്ത് ; നാട്ടിലെത്തിക്കാൻ പോലീസ്നീക്കം തുടങ്ങി.

മലയാലപ്പുഴ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ഒരു കേസ് പെരുനാട് പോലീസിന് കൈമാറും.സഹപാഠികളോടാണ് കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ കാര്യം പറഞ്ഞത്.ഇത് പിന്നീട് സി ഡബ്ലിയുസി വഴി പോലീസിൽ എത്തുകയായിരുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ട നിരാഹാരം തുടങ്ങി

തിരുവനന്തപുരം.എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ട നിരാഹാരം തുടങ്ങി.സെക്രട്ടറിയേറ്റിന് മുന്നിലാണ് നിരാഹാര സമരം നടത്തുന്നത്.25 പേരോളമാണ് നിരാഹാരം കിടക്കുന്നത്.മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടില്ല

സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്നലെ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന് കത്ത് നൽകിയിരുന്നു.ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും എന്ന് കത്തിൽ ഉറപ്പ് നൽകിയിരുന്നു

എന്നാൽ മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല എന്നും ഈ ഉറപ്പിൽ വിശ്വാസമില്ലെന്നും LPST റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ.അധ്യാപക നിയമനം,
വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം