26.6 C
Kollam
Saturday 3rd October, 2026 | 01:57:55 AM
Home News National വളർത്തു നായയ്ക്ക് നൽകാൻ വച്ചിരുന്ന പഴകിയ ചിക്കൻകറി കഴിച്ച മൂന്നു വയസ്സുകാരിക്കു ദാരുണാന്ത്യം

വളർത്തു നായയ്ക്ക് നൽകാൻ വച്ചിരുന്ന പഴകിയ ചിക്കൻകറി കഴിച്ച മൂന്നു വയസ്സുകാരിക്കു ദാരുണാന്ത്യം

Advertisement

മാതാപിതാക്കൾ വളർത്തു നായയ്ക്ക് നൽകാൻ വച്ചിരുന്ന പഴകിയ ചിക്കൻകറി കഴിച്ച മൂന്നു വയസ്സുകാരിക്കു ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിലാണ് സംഭവം. ഒരു വയസ്സുകാരിയായ ഇളയ സഹോദരി ഗുരുതര നിലയിൽ ചികിൽസയിലാണ്.

തെങ്ങുകയറ്റ തൊഴിലാളിയായ സതീഷ് – ശ്രേയ ദമ്പതികളുടെ മകൾ ഭൂമികയാണു മരിച്ചത്. കഴിഞ്ഞ 10നു വീട്ടിലുണ്ടാക്കിയ ചിക്കൻകറിയുടെ ബാക്കി ഭാഗം രണ്ടു ദിവസത്തിനു ശേഷം നായ്ക്കൾക്കു നൽകാനായി മാറ്റി വച്ചിരുന്നു.

ഭൂമികയും സഹോദരി രേണുകയും അബദ്ധത്തിൽ ഇതെടുത്തു കഴിക്കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം പ്രകടപ്പിച്ച ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഭൂമിക മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.