Home Blog Page 281

ശാസ്താംകോട്ട മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മാണം വേഗത്തിലാക്കും: ജില്ലാ കളക്ടര്‍

ശാസ്താംകോട്ട മിനിസിവില്‍സ്റ്റേഷന്‍നിര്‍മാണം വേഗത്തിലാക്കുമെന്നു ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. മണ്ഡലത്തില്‍നിന്ന്  100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെട്ട വിവിധപദ്ധതികളുടെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ ഉല്ലാസ് കോവൂര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേമ്പറില്‍ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കവെ സിവില്‍സ്റ്റേഷന്‍ പരിസരത്തുള്ള അധികമണ്ണ് നീക്കാനായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.  10 കോടി രൂപ എസ്റ്റിമേറ്റില്‍ രണ്ടു നിലകളിലാണ് മിനിസിവില്‍സ്റ്റേഷന്റെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുക. പ്രധാന കെട്ടിടനിര്‍മാണം അവസാനഘട്ടത്തിലാണ്. മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കും.


അധികപ്രവര്‍ത്തികള്‍ക്ക് പണമനുവദിക്കുന്നത് പരിഗണിക്കും. ശാസ്താംകോട്ട താലൂക്ആശുപത്രിയിലെ മെറ്റണിറ്റി സമുച്ചയനിര്‍മാണത്തിന് തുടര്‍നടപടികള്‍ സ്വീകരിക്കും, ഇതിനായി 9.6 കോടി രൂപ അനുവദിച്ചു. പടിഞ്ഞാറേ കല്ലടയില്‍ കെ എസ് ഇ ബി യ്ക്ക് പുതിയ സെക്ഷന്‍ഓഫീസിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭനടപടികള്‍ വേഗത്തിലാക്കും.

തേവലക്കര, കിഴക്കേ കല്ലട  കെ എസ് ഇ ബി സബ് സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ ഭൂമിതരംമാറ്റം നടപടികളും സ്വീകരിക്കും. ശാസ്താംകോട്ട കായല്‍ സംരക്ഷണം-ഇക്കോ ടൂറിസം പദ്ധതി, മൂഴി ബണ്ട് റോഡ് പദ്ധതി എന്നിവയ്ക്കായി റവന്യൂ-ഇറിഗേഷന്‍ വകുപ്പുകളുടെ യോഗം ചേരാനും തീരുമാനിച്ചു.  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍പങ്കെടുത്തു.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ; അയൽവാസി അറസ്റ്റിൽ

തിരുവനന്തപുരം കല്ലറയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അയൽവാസി അറസ്റ്റിൽ. കല്ലറ മുതുകുള സ്വദേശി ധർമ്മരാജൻ (58) ആണ് പിടിയിലായത്. ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി പോലീസ്. പ്രതിക്കെതിരെ പോക്സോയും ചുമത്തി
സനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം.

റിസയുടെ ആത്മഹത്യ; ദുരൂഹതയേറുന്നു; ആത്മഹത്യാകുറിപ്പിലും മെസേജുകളിലും സൂചനകൾ

Risa was found dead in her bedroom seven months after her marriage to Asif

കണ്ണൂർ പൊയ്ത്തുംകടവിലെ 20കാരി ഫാത്തിമത്തുൽ റിസയുടെ ആത്മഹത്യ. ഭർത്താവിനെതിരെ യുവതിയുടെ കുടുംബം. ആത്മഹത്യ ഭർത്താവിന്‍റെ പീഡനവും , ലഹരി ഉപയോഗവും മൂലമെന്ന് പരാതി. ആസിഫിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം. റിസ ജീവനൊടുക്കിയത് കഴിഞ്ഞ ചൊവ്വാഴ്ച. റിസ മരിച്ച ഉടൻ ആസിഫ് വിദേശത്തേക്ക് കടന്നു. റിസയുടെ മുറിയിൽ നിന്ന് കിട്ടിയ ആത്മഹത്യകുറിപ്പിലും കൂട്ടുകാരിക്ക് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളിലും ആസിഫിൻ്റെ ലഹരി ഉപയോഗത്തെക്കുറിച്ചും പീഡനത്തെക്കുറിച്ച് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസ ജീവനൊടുക്കിയത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആസിഫിനെ പ്രതി ചേർത്ത് വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്തേക്ക് കടന്ന ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. മുന്‍പ് ഭർതൃവീട്ടില്‍ വെച്ചും റിസ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ദുബായിൽ ജോലി ചെയ്തിരുന്ന ആസിഫ് മാസത്തിൽ പല തവണ നാട്ടിലെത്തുമായിരുന്നെന്നും ഒന്നോ രണ്ടോ ദിവസം നിന്ന ശേഷം തിരികെ മടങ്ങുമെന്നും ഇതില്‍ സംശയങ്ങളുണ്ടെന്നും റിസയുടെ മരണത്തിന് ശേഷം നാട്ടുകാരും പ്രതികരിച്ചു.

രാജേഷിൻ്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് നിർദേശം

rajesh death kerala
rajesh death kerala

കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിൻ്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവം
അന്വേഷണത്തിന് നിർദേശം നൽകി കണ്ണൂർ കളക്ടർ. പരിയാരം മെഡി കോളേജിൽ നിന്ന് മൃതദേഹം കൊണ്ടുപോയത് ഫ്രീസറില്ലാത്ത ആംബുലൻസിൽ. ദുർഗന്ധം വന്നതോടെ ചാവക്കാട് വച്ച് ഫ്രീസറുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റി. ഫ്രീസറുള്ള ആംബുലൻസ് ഇല്ലെന്ന കാര്യം അറിയിച്ചിരുന്നെന്ന് മെഡി സൂപ്രണ്ട്. ഫ്രീസറില്ലെന്നത് അറിയില്ലായിരുന്നെന്ന് പയ്യന്നൂർ തഹസീൽദാർ

ഇന്ത്യൻ ആർമിയിൽ ഇന്റേൺഷിപ്പ്, 75,000 രൂപ സ്റ്റൈപ്പൻഡ്; 60ദിവസം പ്രാക്ടിക്കൽ, 15ദിവസം വർക്ക് ഫ്രം ഹോം

ഇന്ത്യൻ ആർമിയുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. 60 ദിവസത്തെ പ്രാക്ടിക്കൽ ട്രെയിനിങ്ങും ഓഫീസ് ജോലികളും 15 ദിവസത്തെ വർക്ക് ഫ്രം ഹോം ഉൾപ്പെടെ 75 ദിവസമാണ് ഇന്റേൺഷിപ്പ്. ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കേണ്ടത്.

പ്രൊഫഷണൽ മികവിന്‌

നേതൃപാടവം, ടീം വർക്ക്, അച്ചടക്കം, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, പ്രശ്‌ന പരിഹാര ശേഷി, പ്രായോഗികപഠനം, എന്നിവ നേടാൻ ഇന്റേൺഷിപ്പ് സഹായിക്കും. ആത്മവിശ്വാസവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും പ്രൊഫഷണൽ മനോഭാവവും വളർത്തിയെടുക്കാം. ഇന്റേൺഷിപ്പിലൂടെ നേടുന്ന പ്രൊഫഷണൽ മികവിലൂടെ പ്ലേയ്‌സ്‌മന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും കരിയർ മികച്ചതാക്കാനും കഴിയും. പ്രതിരോധമേഖലയിലെ വിദഗ്ധർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കും. ഭാവിക്ക് അനുയോജ്യമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനും വളർന്നുവരുന്ന നൂതന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കാനും കഴിയും.

Also Read: കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 4 ഔഷധ ചായകൾ

വസ്ത്രധാരണ രീതിയിലുൾപ്പെടെയുള്ള നിർദേശങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഇന്റേൺ പാലിക്കണം. പോലീസ് പരിശോധന നിർബന്ധമാണ്.

യോഗ്യത

ബി.ടെക്./ബി.ഇ./തത്തുല്യ പ്രോഗ്രാമുകൾ, എം.ടെക്./എം.ഇ., ബാച്ച്‌ലർ ഓഫ് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ബി.എസ്‌സി. (ഓണേഴ്‌സ്), ബി.സി.എ., ബാച്ച്‌ലർ ഓഫ് മീഡിയ കമ്യൂണിക്കേഷൻ, എൽഎൽ.ബി., എം.സി.എ., ഡിപ്ലോമ ഇൻ എൻജിനിയറിങ്. ഓരോ മേഖലയ്ക്കും ആവശ്യമായ വിശദമായ യോഗ്യതാ വ്യവസ്ഥകൾ internship.aicte-india.org/dashboard/indianarmy/ ലെ AICTE Internship Portal വഴി അറിയാം. ഇതുവഴിയാണ് അപേക്ഷിക്കേണ്ടത്. ഒാരോ മേഖലയിലേക്കും അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി വ്യത്യസ്തമാണ്.

മേഖലകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്‌സ്, മെക്കാനിക്കൽ എൻജിനിയറിങ്, റോബോട്ടിക്‌സ് ആൻഡ് മെക്കട്രോണിക്‌സ്, സൈബർ-സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ്,

ക്വാണ്ടം കംപ്യൂട്ടിങ് ആൻഡ് ക്രിപ്‌റ്റോഗ്രഫി, ഡ്രോൺ ആൻഡ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ, സ്‌പെയ്‌സ് ആൻഡ് സാറ്റ്‌ലൈറ്റ് ടെക്‌നോളജീസ്, അഡ്വാൻസ്ഡ് വിപോൺ സിസ്റ്റം ആൻഡ് ഡിഫൻസ് ഇലക്ട്രോണിക്‌സ്, 5ജി/6ജി ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജീസ്, ഫിനാൻഷ്യൽ ടെക്‌നോളജീസ് (ഫിൻടെക്), മാസ് കമ്യൂണിക്കേഷൻ/മാസ് മീഡിയ. വിദ്യാർഥികൾ അവരുടെ നൈപുണി, അഭിരുചി, കരിയർ താത്പര്യം എന്നിവ അനുസരിച്ചു വേണം മേഖലകൾ തിരഞ്ഞെടുക്കേണ്ടത്.

സ്റ്റൈെപ്പൻഡ്

ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 75,000 രൂപ സ്റ്റൈെപ്പൻഡ് ലഭിക്കും. താമസം ഇന്റേൺഷിപ്പിനൊപ്പം ലഭിക്കുന്നതല്ല. ഇന്ത്യൻ ആർമിക്കൊപ്പം പ്രായോഗിക പരിചയവും തൊഴിൽപരമായ അനുഭവസമ്പത്തും നേടാൻ മാത്രമാണ് ഈ അവസരം. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാൽ ജോലി ലഭിക്കുന്നതിനുള്ള സഹായമോ, അവസരമോ ഇതിന്റെ ഭാഗമായിവരില്ല.

വിവരങ്ങൾക്ക്: internship.aicte-india.org/dashboard/indianarmy/

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 4 ഔഷധ ചായകൾ

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഔഷധ ചായകൾ എന്തൊക്കെയാണെന്നു അറിയാം.

ഗ്രീൻ ടീ
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ഇല്ലാതാക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് ഗുണകരമാണ്.

ചെമ്പരത്തി ചായ

കരൾ രോഗങ്ങൾ തടയാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നത് ഗുണകരമാണ്.

ഇഞ്ചി ചായ

ഇഞ്ചിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

ഡാൻഡെലിയൻ റൂട്ട് ടീ

ദിവസവും ഡാൻഡെലിയൻ റൂട്ട് ടീ കുടിക്കുന്നത് കരളിനെ ശുദ്ധീകരിക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഡീപ്ഫേക്കുകൾക്ക് തടയിടാൻ ഐടി നിയമങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ, ലേബലുകൾ നിർബന്ധം; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

ന്യൂഡൽഹി: ഡീപ്ഫേക്കുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐ ടി നിയമങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ. എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയിൽ കൃത്രിമമായി തയ്യാറാക്കിയതാണെന്ന് വ്യക്തമാക്കുന്ന വാട്ടർമാർക്കുകളോ ലേബലുകളോ നിർബന്ധമായും ഉൾപ്പെടുത്തണം.

Also Read: പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങൾക്കായി ഈ വർഷം 74 കോടി രൂപ ചെലവ്, കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

കൂടാതെ, നിയമവിരുദ്ധമായ വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവ് ലഭിച്ചാൽ മൂന്ന് മണിക്കൂറിൽ നടപടിയുണ്ടായിരിക്കണം. നേരത്തെ ഇതിന് നൽകിയിരുന്ന 36 മണിക്കൂർ സമയപരിധി വെട്ടിക്കുറച്ചാണ് മൂന്ന് മണിക്കൂറാക്കിയത്.

പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങൾക്കായി ഈ വർഷം 74 കോടി രൂപ ചെലവ്, കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നടത്തിയ വിദേശ സന്ദർശനങ്ങളുടെ ചെലവ് വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2026 ൽ ഇതുവരെ 74.58 കോടിയോളം രൂപ ചിലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

Also Read: സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം: സഹകരണ ബാങ്കുകളെ ഒഴിവാക്കും, പെൻഷൻ ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം

ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. നോർവേ യാത്രയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രിക്ക് ഏറ്റവും കൂടുതൽ തുക ചെലവായത്. 17.46 കോടി രൂപയാണ് മോദിയുടെ നോർവേ യാത്രക്ക് വേണ്ടിവന്നത്.

സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം: സഹകരണ ബാങ്കുകളെ ഒഴിവാക്കും, പെൻഷൻ ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും. ആധാർ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്.

Also Read: ഇന്ത്യയുടെ ‘അഗ്നി 4’ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം, ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിക്ഷേപിച്ചു

ഇത് തത്വത്തിൽ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്‍റുമാർ വഴിയായിരുന്നു പെൻഷൻ വീട്ടിലെത്തിച്ചിരുന്നത്. വിതരണത്തിന് നൽകുന്ന ഇൻസെന്റീവ് നഷ്ടമാകുന്നെന്നാണ് യുഡിഎഫ് കണ്ടെത്തൽ . ക്ഷേമ പെൻഷൻ വിതരണത്തിലെ കേന്ദ്ര മാനദണ്ഡം അംഗീകരിക്കുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.

ഇന്ത്യയുടെ ‘അഗ്നി 4’ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം, ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിക്ഷേപിച്ചു

ഭുവനേശ്വർ: ഇന്ത്യയുടെ ഇടത്തരം പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ ‘അഗ്നി 4’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് 2026 ഓഗസ്റ്റ് 6 നാണ് പരീക്ഷണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Also Read: ഗൗതം കൃഷ്‌ണയുടെ തിരച്ചിലില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നു, മാതാവ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു

സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലായിരുന്നു ‘അഗ്നി 4’ വിക്ഷേപണം. മിസൈലിന്റെ എല്ലാ സാങ്കേതിക – പ്രവർത്തന മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടുള്ള വിക്ഷേപണം സമ്പൂർണ്ണ വിജയമായിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.