നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണ ഹർജിയിൽ വിധി പറയുന്നത് വീണ്ടും നീട്ടി
കണ്ണൂർ .എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണ ഹർജിയിൽ വിധി പറയുന്നത് മാർച്ച് 16 ലേക്ക് മാറ്റി. തുടർച്ചയായി മൂന്നാം തവണയാണ് വിധി പറയാൻ മാറ്റുന്നത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുക. തുടരന്വേഷണത്തെ എതിർത്താണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസിൽ പ്രതിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യക്ക് അനുകൂലമായാണ് പൊലീസ് കുറ്റപത്രം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed