27.1 C
Kollam
Friday 9th October, 2026 | 12:08:31 AM
Home Lifestyle Entertainment സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി

സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി

സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ് വിവാഹം നടന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ജിഷിന്റേയും അമേയയുടേയും രണ്ടാം വിവാഹമാണിത്. രണ്ടുവര്‍ഷമായി ലിവിങ് ടുഗെദര്‍ ആയിരുന്നു ഇരുവരും.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്. ഇരുതാരങ്ങൾക്കും സുഹൃത്തുക്കളും ആരാധകരും ആശംസകൾ നേർന്നു. 

നടി വരദയാണ് ജിഷിന്റെ ആദ്യഭാര്യ. വിവാഹമോചനത്തിനു ശേഷം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്ന് ജിഷിന്‍ തന്നെ നേരത്തേ തുറന്നുപറഞ്ഞിരുന്നു. വരദയുമായുള്ള ദാമ്പത്യത്തിൽ ജിഷിന് ഒരു മകനുണ്ട്. ഒരു ബന്ധം തകര്‍ന്ന് നശിച്ചുപോയ ആള്‍ക്കാണ് താന്‍ ജീവിതം നല്‍കിയതെന്ന ബോധ്യം തനിക്കുണ്ടെന്ന് കഴിഞ്ഞ ദിവസം അമേയയും സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞിരുന്നു.