നടൻ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായെന്ന് റിപ്പോർട്ട്‌

തെന്നിന്ത്യന്‍ നടൻ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ ഇന്നലെ രാവിലെയായിരുന്നു വിവാഹം.
നിരവധി പേരാണ് സോഷ്യല്‍ മിഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നത്. 2021ല്‍ പുറത്തിറങ്ങിയ തമിഴ് തെലുങ്ക് ദ്വിഭാഷ ചിത്രമായ മഹാസമുദ്രത്തിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതേസമയം നിരവധി സിനിമാ പരിപാടികളിലും ചടങ്ങുകളിലും ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. ചിത്തയാണ് സിദ്ധാര്‍ത്ഥ് അവസാനമായി അഭിനയിച്ച ചിത്രം.
അദിതിയുടെ രണ്ടാം വിവാഹമാണിത്. സത്യദീപ് മിശ്രയെയാണ് അദിതി ആദ്യം വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം അദിതിയുടെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മിഡിയയില്‍ സിദ്ധാര്‍ത്ഥ് ആശംസാ പോസ്റ്റ് പങ്കുവച്ചിരുന്നു.

Advertisement