കരിക്ക് വെബ്‌സീരീസുകളിലൂടെ ശ്രദ്ധേയനായ കിരണ്‍ വിയ്യത്ത് വിവാഹിതനായി

കരിക്ക് വെബ്‌സീരീസുകളിലൂടെ ശ്രദ്ധേയനായ കിരണ്‍ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വിധു. കണ്ണൂരില്‍ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. കരിക്ക് താരങ്ങള്‍ തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവച്ചത്. കരിക്ക് ടീം ഒന്നടങ്കം വിവാഹത്തിന് എത്തിയിരുന്നു. അനു കെ അനിയനും, അര്‍ജുന്‍ രത്തന്‍, നിഖില്‍, ജീവന്‍ സ്റ്റീഫന്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. കിരണിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ഇവര്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്.
തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ കിരണ്‍ കരിക്കിനെ ശ്രദ്ധേയമാക്കിയ തേരാ പാരയിലൂടെയാണ് മലയാളികള്‍ക്കിടയില്‍ സുപരിചിതനാകുന്നത്. കരിക്കിന്റെ അവസാനം പുറത്തിറങ്ങിയ ‘മോക്ക,’ ‘ജബ്ല’ തുടങ്ങിയ സീരീസുകളിലും ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു.

Advertisement