ചിറ്റുമല അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിച്ച് ഭക്തര്‍

ചിറ്റുമല ദുര്‍ഗാദേവീക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിച്ച് ഭക്തര്‍. ഇന്ന് രാവിലെ ആറിന് പൊങ്കാലയ്ക്ക് ദേവസ്വം ബോര്‍ഡ് അംഗം അജികുമാര്‍ ദീപം കൊളുത്തി. എട്ടിന് പൊങ്കാല നിവേദ്യം നടന്നു. വൈകീട്ട് 5.30-ന് തിരുവാതിര, കൈകൊട്ടിക്കളി, 6.30-ന് ഗാനമേള, രാത്രി ഒന്‍പതിന് കഥാപ്രസംഗം. നാളെ് വൈകീട്ട് 6.30-ന് കൈകൊട്ടിക്കളി, തിരുവാതിര, ആറിന് നാടന്‍പാട്ട്. 19-ന് 10-ന് ഉത്സവബലി, വൈകീട്ട് 6.20-ന് കഥാപ്രസംഗം, രാത്രി എട്ടിന് കാക്കാരിശ്ശിനാടകം.
20-ന് വൈകീട്ട് അഞ്ചിന് തിരുവാതിര, കൈകൊട്ടിക്കളി, ആറിന് ഓട്ടന്‍തുള്ളല്‍, 7.30-ന് ഗാനമേള. 21-ന് വൈകീട്ട് ആറിന് തിരുവാതിരയും കൈകൊട്ടിക്കളിയും, ഏഴിന് ഗാനമേള. 22-ന് ഒന്‍പതിന് സര്‍പ്പക്കാവില്‍ പൂജ, വൈകീട്ട് നാലിന് വെള്ളപ്പുറം കുതിരയെടുപ്പ്, ഏഴിന് ഗാനമേള.
23-ന് വൈകീട്ട് മൂന്നിന് പള്ളിവാതുക്കല്‍ വണ്ടിക്കുതിരയുടെ പ്രദക്ഷിണത്തിനുശേഷം ഏഴ് കരക്കാരുടെയും നെടുംകുതിരകള്‍ ചിറ്റുമലക്കുന്നുകയറിയെത്തി ക്ഷേത്രത്തിനു വലംവയ്ക്കും. അഞ്ചിന് സംഗീതക്കച്ചേരി, 6.30-ന് ആറാട്ടുബലി, ആറാട്ടെഴുന്നള്ളത്ത്, കൊടിയിറക്ക്, ചിറപ്പൂരം എന്നിവയോടെ സമാപിക്കും.

Advertisement