‘ഇന്ത്യൻ സ്ത്രീകൾക്ക് ഇഷ്ടം പണമുള്ള പുരുഷന്മാരെ’; വിവാദ പരാമര്‍ശത്തിന് മാപ്പ് പറഞ്ഞ് നടി

Advertisement

ഇന്ത്യൻ സ്ത്രീകള കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടി സൊണാലി കുൽക്കർണി. ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. ഞാനൊരു സ്ത്രീയാണ്, മറ്റുള്ള സ്ത്രീകളെ വേദനിപ്പിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശമെന്നും ഈ സംഭവത്തിലൂടെ നിരവധി കാര്യങ്ങൾ പഠിച്ചുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ഞാനൊരു സ്ത്രീയാണ്, മറ്റുള്ള സ്ത്രീകളെ വേദനിപ്പിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശം. നമ്മുടെ കഴിവും പരിധിയും തിരിച്ചറിഞ്ഞ് മുന്നേറിയാൽ മാത്രമേ ശോഭിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു -നടി കുറിപ്പിൽ പറയുന്നു.

നിങ്ങളുടെ പ്രതികരണങ്ങൾക്ക് നന്ദി. പ്രത്യേകിച്ച് മാധ്യമങ്ങളോട്. ഈ സംഭവത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടാകാം. ഞാൻ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നു. വാർത്തകളിൽ ഇടപിടിക്കാനോ ചർച്ചയാവാനോ ആഗ്രഹിക്കുന്നില്ല. ഞാനൊരു കടുത്ത ശുഭാപ്തി വിശ്വാസിയാണ്. ജീവിതം മനോഹരമാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. നിങ്ങളുടെ ക്ഷമക്കും പിന്തുണക്കും നന്ദി’ -സോണാലി കുറിച്ചു.

ഇന്ത്യയില്‍ ഒരുപാട് സ്ത്രീകള്‍ അലസരാണെന്നുള്ള വസ്തുത നമ്മള്‍ മറന്നുപോകുന്നു. നന്നായി സമ്പാദിക്കുന്ന ഒരു കാമുകനെയോ ഭർത്താവിനെയോ അവർക്ക് വേണം. സ്വന്തമായി വീടുള്ള, നന്നായി സമ്പാദിക്കുന്ന, നല്ല ശമ്പളം ലഭിക്കുന്ന പുരുഷന്മാരെ. പക്ഷേ, ഇതിനിടയിൽ സ്ത്രീകൾ സ്വയം നിലപാട് എടുക്കാൻ മറക്കുന്നുവെന്നാണ് സൊണാലി വാർത്താസമ്മേളത്തിൽ പറഞ്ഞത്. താരത്തിന്റെ വാക്കുകൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. നടിയെ വിമർശിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here