തന്‍റെ നായിക അമ്മൂമ്മയായി, ശേഷം കാഴ്ചയില്‍ ബാലചന്ദ്രമേനോന്‍

Advertisement

മലയാളികള്‍ മറക്കാത്ത നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോന്‍. നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ സുപരിചിതനായ അദ്ദേഹം ഒരു കാലത്തെ വന്‍ ബോക്‌സോഫീസ് വിജയങ്ങളുടെ മാത്രമല്ല ട്രെന്‍ഡുകളുടെയും സൃഷ്ടാവാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മേനോന്‍ കഴിഞ്ഞ ദിവസം നടി കാര്‍ത്തികയേ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം.

മൂന്നു ദിവസത്തേക്ക് തിരുവനന്തപുരത്തെത്തിയ ബാലചന്ദ്രമേനോന്‍ വളരെ അപ്രതീക്ഷിതമായാണ് കാര്‍ത്തികയേയും കുടുംബത്തെയും കണ്ടുമുട്ടുന്നത്. കാര്‍ത്തികയുടെ മകന്‍ ഡോ. വിഷ്ണുവിന്റെയും ഭാര്യ പൂജയുടെയും മകള്‍ ശിവാലികയുടെ ചോറൂണിന് ശേഷമുളള പാര്‍ട്ടിക്ക് എത്തിയതായിരുന്നു കുടുംബം.

എന്റെ നായിക കാര്‍ത്തിക അമ്മൂമ്മയായതിനുശേഷം താന്‍ ആദ്യമായി കാണുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പം കുറിച്ചു.

ബാലചന്ദ്ര മേനോനാണ് കാര്‍ത്തികയെ സിനിമയിലേക്ക് കൊണ്ടുവന്നത്. മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രമായിരുന്നു കാര്‍ത്തികയുടെ ആദ്യ ചിത്രം. പിന്നീട് സൂപ്പര്‍ നായികയായി വളര്‍ന്ന കാര്‍ത്തിക വിവാഹശേഷം സിനിമയില്‍നിന്നും പിന്മാറി.

Advertisement