നസ്രിയയുടെ ഒപ്പമാരാ,സഹോദരിമാരെ പോലെ എന്ന് ദുല്‍ഖര്‍

Advertisement

മലയാളികള്‍ ഹൃദയം നല്‍കിയ നടിയാണ് അവരുടെ കുസൃതിക്കുടുക്കയായ നസ്രിയ. ഒരു കാലത്ത് നദിയാമൊയ്തുവിന് നല്‍കിയ സ്ഥാനമാണ് നസ്രിയയക്ക് കിട്ടിയത്. സിനിമയില്‍ അത്ര സാന്നിധ്യമില്ലാതെ ആയിട്ടും സമൂഹമാധ്യമങ്ങളിലൂടെ നസ്രിയയുമായി ബന്ധത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ഉമ്മയ്‌ക്കൊപ്പം നസ്രിയ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് നസ്രിയ ചിത്രം പോസ്റ്റ് ചെയ്തത്.

ഉമ്മയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന നസ്രിയയെയാണ് ചിത്രത്തില്‍ കാണുന്നത്. അതിനു പിന്നാലെ ആരാധകരും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധിപ്പേരാണ് നസ്രിയയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. കൂട്ടത്തില്‍ ദുല്‍ഖറിന്റെ കമന്റായിരുന്നു രസകരം. ഉമ്മയെ കണ്ടാല്‍ നസ്രിയയുടെ സഹോദരിയാണെന്നേ തോന്നു എന്നാണ് താരം കുറിച്ചത്.

”ഹാപ്പി ബര്‍ത് ഡേ പിങ്കി ഉമ്മ, എന്ത് മാന്ത്രികതയാണിത്, നിങ്ങള്‍ സഹോദരിമാരെ പോലെ തോന്നുന്നു.” ദുല്‍ഖര്‍ കുറിച്ചു. അമ്മയേയും മകളേയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ, പേളി മാണി, മീര നന്ദന്‍ തുടങ്ങിയവരും ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തി.

Advertisement