ഭാര്യയ്ക്ക് പിറന്നാൾ ആശംസകളുമായി പിഷാരടി

ഭാര്യ സൗമ്യയ്ക്ക് പിറന്നാൾ ആശംസകളുമായി രമേശ് പിഷാരടി. ‘കിളിക്ക് പിറന്നാൾ’ എന്ന അടിക്കുറിപ്പോടെ സൗമ്യയുടെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ആശംസകൾ നേർന്നത്. പിഷാരടി സൗമ്യയെ വിളിക്കുന്ന പേരാണ് കിളി.

2011ലായിരുന്നു സൗമ്യയും രമേശ് പിഷാരടിയും തമ്മിലുള്ള വിവാഹം. മൂന്ന് മക്കളാണ്. സ്റ്റേജ് കലാകാരനായി എത്തി പിന്നീട് സിനിമയിൽ സജീവമായ താരമാണ് രമേശ് പിഷാരടി.

2018–ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Advertisement