തൃശൂര്‍.ഡിസിസി ജനറൽ സെക്രട്ടറിയുടെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി. തൃശ്ശൂർ ഡിസിസി ജനറൽ സെക്രട്ടറിക്ക് കുരുക്ക്. ലൈംഗിക പീഡനക്കേസിൽ ടി കെ പൊറിഞ്ചുവിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി. തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ അപേക്ഷ തള്ളിയത്
ഇൻഷുറൻസ് ശരിയാക്കി നൽകാമെന്ന് പറഞ്ഞു തൃശൂർ ജില്ലാ സഹകരണ ആശുപത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചു എന്നാണ് പരാതി. ജില്ലാ സഹകരണ ആശുപത്രിയുടെ പ്രസിഡണ്ടാണ് ടി കെ പൊറഞ്ചു. മുൻപും സമാനമായ പീഡനക്കേസ് ഉള്ളതിനാൽ ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു



































