ഐപിഎൽ: ടീം ഉടമകൾക്കും ബിസിസിഐയ്ക്കും വരുമാനം ഇരട്ടിയിലേറെ; കളിക്കാർക്ക് പ്രയോജനമില്ല, കണക്കിലെ കളികൾ പ്രക്ഷോഭത്തിലേക്കോ?

മുംബൈ: ഐപിഎല്ലിന്റെ സംപ്രേഷണാവകാശം ബിസിസിഐ 48390 കോടി രൂപ വിറ്റത് കഴിഞ്ഞ ദിവസമാണ്. .2023-27വര്‍ഷത്തേക്കാണ് ഇത്രയും രൂപയ്ക്ക് സംപ്രേഷണാവകാശ കൈമാറ്റം നടന്നത്. കഴിഞ്ഞ തവണ അഞ്ച് വർഷത്തേക്ക് 17110 കോടിരൂപയ്ക്കാണ് സംപ്രേഷണാവകാശം വിറ്റുപോയത്.

ബിസിസിഐ വളരെ ബുദ്ധിപൂര്‍വ്വാമാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. ടെലിവിഷന്‍ റൈറ്റ്‌സ് , ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം റൈറ്റ്‌സ് എന്നിങ്ങനെ രണ്ടായാണ് ഇക്കുറി ഇത് വിഭജിച്ച് നല്‍കിയിരിക്കുന്നത്. ടെലിവിഷന്‍ റൈറ്റ്‌സ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന് 23575 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ ഉപഭൂഖണ്ഢലത്തിലെ സംപ്രേഷണാവകാശം വാങ്ങിയിരിക്കുന്നത്.

ബയാകോം 18 ഗ്രൂപ്പാണ് ഡിജിറ്റല്‍ മീഡിയ സംപ്രേഷണാവകാശം വാങ്ങിയിട്ടുള്ളത്. 23758 കോടിരൂപയ്ക്കാണ് ഇത് വാങ്ങിയിരിക്കുന്നത്. ലോക സംപ്രേഷണത്തിനായി 1057 കോടി രൂപയ്ക്കാണ് റൈറ്റ്‌സ വാങ്ങിയത്. ടൈംസ് നെറ്റ് വര്‍ക്കും ബയാകോം 18നും ചേര്‍ന്നാണ് ഇത് വാങ്ങിയിട്ടുള്ളത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യത മുന്നില്‍ കണ്ടാണ് ബിസിസിഐയുടെ ഈ നീക്കം.

ഭാവിയില്‍ ഒരു ടീമിന്റെ കളി പതിനാലില്‍ നിന്ന് പതിനാറായി വര്‍ദ്ധിക്കുമെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 2027ല്‍ ഇത് പതിനെട്ട് കളി വരെയാകും എന്നാണ് ബിസിസിഐ പറയുന്നത്. ഇതേ വര്‍ഷം ആകുമ്പോഴേക്കും ഇപ്പോഴുള്ള പത്ത് ഐപിഎല്‍ ടീമില്‍ നിന്ന് 12 ടീം വരെ ആകാന്‍ സാധ്യത ഉണ്ട്. അതായത് അത്രയും ഉടമസ്ഥരും ഉണ്ടാകുമെന്നര്‍ത്ഥം. അഥായത് അടുത്ത അഞ്ച് വര്‍ഷം ഏതാണ്ട് അറുപതിനായിരം കോടി രൂപയാണ് മൊത്തം വരുമാനം കണക്കാക്കുന്നത്. മീഡിയാ റൈറ്റ്‌സും സ്‌പോണ്‍സര്‍ഷിപ്പും ഫ്രാഞ്ചൈസി ഫീസും അടക്കമുള്ള വരുമാനത്തിന്റെ കണക്കാണിത്.

ഇതിന്റെ പകുതി അതായത് മുപ്പതിനായിരം കോടി ടീം ഉടമകള്‍ക്കുള്ളതാണ്. അതായത് വര്‍ഷം ആറായിരം കോടി രൂപയാണ് പത്ത് ടീമിന് ലഭിക്കുക. അതായത് ഒരു ടീമിന് അറുനൂറ് കോടി രൂപ ലഭിക്കും. ഇപ്പോള്‍ ഇത് 275 കോടി രൂപയാണ്. 25 അംഗങ്ങള്‍ ഉള്ള ഒരു ടീമിന് പരമാവധി 90 കോടിയാണ് ഇപ്പോള്‍ ബിസിസിഐ ചെലവ് കണക്കാക്കുന്നത്. പലരുടെയും റേറ്റ് വ്യത്യസ്തമാണ്. 2027ആകുമ്പോഴേക്കും പരമാവധി നൂറ് കോടി രൂപയാണ് ഒരു ടീമിനായി ചെലവഴിക്കാനാകുക. 600 കോടി രൂപ കിട്ടുമ്പോഴും കളിക്കാരുടെ പ്രതിഫലത്തിൽ വലിയ വ്യത്യാസം ഉണ്ടാകുന്നില്ല. ഇത് കളിക്കാർ ചോദ്യം ചെയ്യും.

ബിസിസിഐയും ടീം ഉടമകളും ഇത്രയും രൂപ ഉണ്ടാക്കുന്നുവെന്ന് കളിക്കാര്‍ അറിയുന്നതോടെ ഇവരുടെ ഇടയില്‍ ഒരു ഗ്രൂപ്പ് ഉണ്ടാകാനുള്ള സാധ്യത നിരീക്ഷകര്‍ വിലയിരുത്തുന്നു. വലിയ ഒരു പ്രശ്‌നത്തിലേക്കാണ് ഇത് നയിക്കുക. ബിസിസിഐയും ടീം ഉടമകളും വലിയ ലാഭമുണ്ടാക്കുമ്പോള്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന വിഹിതത്തില്‍ വലിയ കുറവാണ് കാണുന്നത്. ഇത് ഇവര്‍ക്കിടയില്‍ വലിയ അസംതൃപ്തിക്ക് കാരണമാകും.

ഇത് ചിലപ്പോള്‍ വലിയ പ്രക്ഷോഭത്തിലേക്ക് വരെ കളിക്കാരെ കൊണ്ടെത്തിക്കാം. കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് കളിക്കാര്‍ രംഗത്ത് ഇറങ്ങാനുള്ള സാധ്യതയും നിരീക്ഷിക്കപ്പെടുന്നു. ഇത്. എങ്ങനെയൊക്കെ നമ്മുടെ രാജ്യത്തിന്റെ ക്രിക്കറ്റ്-കായിക മേഖലയെ ബാധിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

Advertisement