ആദായനികുതി വകുപ്പ് വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് വെള്ളിയാഴ്ച ആദായനികുതി വകുപ്പ് മരവിപ്പിച്ചു.ആസ്തി മരവിപ്പിച്ചത് 1988ലെ ബിനാമി ഇടപാട് (നിരോധന) നിയമപ്രകാരമാണ്.

ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ശശികലയടെ 2000 കോടിയിലധികം രൂപയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. കോടനാടും സിരുത്താവൂരുമുള്ള വസ്തുക്കളാണ് രണ്ടു വർഷം മുൻപ് കണ്ടുകെട്ടിയത്.അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുകയായിരുന്ന ശശികല കഴിഞ്ഞ വർഷം ജനുവരിയിലാണ് പുറത്തിറങ്ങിയത്.

Advertisement