25.5 C
Kollam
Saturday 17th October, 2026 | 10:39:01 PM
Home News National ഛത്തീസ്ഗഢിൽ പവര്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഒമ്പത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢിൽ പവര്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഒമ്പത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

റായ്പൂര്‍: ഛത്തീസ്ഗഢിൽ ശക്തി ജില്ലയിലെ പവര്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഒമ്പത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ചില തൊഴിലാളികള്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലായി ഒറ്റപ്പെട്ട് കിടക്കുകയാണെന്നാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.



ഛത്തീസ്ഗഢില്‍ ശക്തി ജില്ലയിലെ വേദാന്ത പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറി. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടമായ വിവരം റായ്പൂര്‍ എസ്പി സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ശേഷിക്കുന്നവരെ എത്രയും വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് പേരെ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ റായ്ഖറിലെ ഫോര്‍ട്ടിസ് ആശുപത്രിയിലും മെഡിക്കല്‍ കോളജുകളിലുമായി പ്രവേശിപ്പിച്ചു. പവര്‍ പ്ലാന്റിനകത്തെ ഷോര്‍ട്ട് സെര്‍ക്യൂട്ടായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Also Read: