26.1 C
Kollam
Saturday 17th October, 2026 | 09:36:21 PM
Home News Breaking News സിഐ യെ കയ്യേറ്റം ചെയ്ത പ്രൊബേഷനറി എസ് ഐക്ക്‌ സസ്പെന്ഷൻ

സിഐ യെ കയ്യേറ്റം ചെയ്ത പ്രൊബേഷനറി എസ് ഐക്ക്‌ സസ്പെന്ഷൻ

തിരുവല്ല. സിഐ യെ കയ്യേറ്റം ചെയ്ത പ്രൊബേഷനറി എസ് ഐക്ക്‌ സസ്പെന്ഷൻ.പ്രൊബേഷനറി എസ് ഐ കൃഷ്ണ മോഹനെ ആണ് സസ്പെൻഡ് ചെയ്തത്.തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ
പ്രൊബേഷനറി എസ് ഐ ആണ് കൃഷ്ണ മോഹൻ

തിരുവല്ലയിൽ പ്രധാനമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുയോഗ പരിപാടിക്കിടെ ആണ് സംഭവം.പ്രധാനമന്ത്രി സംസാരിക്കുമ്പോഴാണ് കൃഷ്ണ മോഹൻ കൊടുമൺ സിഐയേ കയ്യേറ്റം ചെയ്തത്

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തിരുവല്ലയിൽ നടത്തിയ പൊതുയോഗത്തിലാണ് സംഭവം.ഗുരുതരമായ വീഴ്ചയാണ് പ്രബേഷ്നറി എസ് ഐയുടെ ഭാഗത്തു നിന്ന് സംഭവിച്ചത് എന്ന് അന്വേഷണ റിപ്പോർട്ട്‌.സംഭവം നടക്കുമ്പോൾ എസ് ഐ മദ്യലഹരിയിൽ ആയിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു

അത് കൂടി ശെരിവെച്ചാണ് സസ്പെന്ഷൻ