Home News Breaking News അവസാന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സംസ്ഥാനത്തെ ആദ്യ ബിജെപി...

അവസാന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി

Advertisement

പട്‌ന: തന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 25 മിനിറ്റ് നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നിതീഷ് കുമാര്‍ തന്റെ ഔദ്യോഗിക വസതിയായ ആനി മാര്‍ഗിലേക്ക് പോയി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗവര്‍ണറെ കാണുന്ന നിതീഷ് കുമാര്‍ തന്റെ രാജിക്കത്ത് കൈമാറി. നാളെ രാവിലെ ബിഹാറിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് 4 മണിക്ക് ബിഹാര്‍ നിയമസഭയിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്ന്ന‍ എന്‍ഡിഎ യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും ഇത് തീര്‍ത്തും വൈകാരിക നിമിഷമായിരുന്നുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ബിജെപി നേതാവും മന്ത്രിയുമായ രാം കൃപാല്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ജെഡിയു നേതാക്കളും സമാനമായ രീതിയിലായിരുന്നു പ്രതികരിച്ചത്.

നിതീഷ് കുമാര്‍ രാജി സമര്‍പ്പിക്കുന്നതോടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടന്നേക്കും. രണ്ട് പതിറ്റാണ്ടോളം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ശേഷമാണ് നിതീഷ് കുമാര്‍ പടിയിറങ്ങുന്നത്. സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി എത്തുന്നതോടെ സംസ്ഥാനത്ത് ആദ്യമായി ബിജെപി മുഖ്യമന്ത്രി ഉണ്ടാകും. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കും.

ബിജെപി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി വൈകീട്ട് 3 മണിക്ക് ബിജെപി ഓഫീസില്‍ യോഗം ചേരുമെന്ന് ബിഹാര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍ കേന്ദ്ര നിരീക്ഷകനായി യോഗത്തില്‍ പങ്കെടുക്കും. ഇതിന് പിന്നാലെ 4 മണിക്ക് എന്‍ഡിഎ യോഗം ചേരുകയും പുതിയ നേതാവിനെ തീരുമാനിക്കുകയും ചെയ്യും.

Advertisement