അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 5 ബിജെപി സ്ഥാനാർത്ഥികൾക്ക് എതിരില്ല

ഇറ്റാനഗര്‍. അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പേമാ ഖണ്ടു എതിരില്ലാതെ ജയത്തിലേക്ക്.പേമ ഖണ്ടു അടക്കം 5 ബിജെപി സ്ഥാനാർത്ഥികൾക്ക് എതിരെ ആരും നാമനിർദേശ പത്രിക നൽകിയില്ല. നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാന സമയം പൂർത്തിയായി. മുക്ടോ യിൽ നിന്നാണ് പേമ ഖണ്ടു നാമനിർദ്ദേശപത്രിക സമർപ്പിച്ചത്

തെരഞ്ഞെടുപ്പ് കമ്മീഷൻ ജയം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഔദ്യോഗിക പ്രഖ്യാപനം മാർച്ച് 30ന് പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായ ശേഷം.

Advertisement