പാക് അധീന കാശ്മീരിനായി ജമ്മുകാശ്‌മീർ നിയമസഭയിൽ 24 സീറ്റുകൾ

ന്യൂഡെല്‍ഹി.പാക് അധീന കാശ്മീരിനായി ജമ്മുകശ്‌മീർ നിയമസഭയിൽ 24 സീറ്റുകൾ മാറ്റിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷ. ജമ്മുകശ്‌മീർ പുനഃസംഘടന ഭേദഗതി ബില്ലിന്മേലും ജമ്മുകശ്‌മീർ സംവരണ ഭേദഗതി ബില്ലിന്മേലുമുള്ള – ചർച്ചയ്ക്ക് ലോക്‌സഭയിൽ മറുപടി പറയുമ്പോഴാണ് അമിത് ഷാ ഇക്കാര്യം വ്യക്‌തമാക്കിയത്. ഇരു ബില്ലുകളും ലോക്‌സഭ പാസാക്കി. നെഹ്‌റു വിനെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി യുടെ പരാമർശത്തെ തുടർന്ന് ലോക്സഭയിൽ ബഹളം.

ജമ്മുകശ്‌മീരിലെ പിന്നാക്ക വിഭാഗങ്ങളെ ദുർബലരും താഴേക്കിടയിലുമുള്ളവരുമെന്ന പട്ടികയിൽ നിന്ന് ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ് സംവരണ ഭേദഗതി ബിൽ.ജമ്മുകശ്മീർ നിയമസഭയുടെ അംഗബലം വർധിപ്പിക്കുന്നതാണ് പുന:സംഘടനാ ബിൽ.

ബില്ലിലെ ചർച്ചകൾക്കിടെ സഭാ കക്ഷി നേതാവ് അതിർ രഞ്ജൻ ചൗദരി, ജമ്മുകശ്മീരിലെ നെഹ്റുവിന്റെ നയത്തെ കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറുണ്ടോ എന്ന് ആരാഞ്ഞു.

വെല്ലുവിളി ഏറ്റെടുത്ത ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പ്രസംഗത്തിനിടെ നെഹ്‌റു വിന്റെ ചരിത്ര പരമായ മണ്ടത്തരങ്ങളാണ് കാശ്മീർ ഉണ്ടാകാൻ കാരണമെന്ന് പറഞ്ഞു.

പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.പ്രതിപക്ഷ ബഹളത്തിൽ മറുപടി തടസ്സപ്പെട്ടു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സഭാ ബഹിഷ്കരിച്ചു.ശബ്ദം വോട്ടോടെ രണ്ട് ബില്ലുകളും ലോക്സഭ പാസാക്കി.

പാക് അധീന കാശ്മീരിനായി 24 സീറ്റുകൾ മറ്റി വക്കും എന്നും,കശ്മീരി അഭയാർഥികളിൽ നിന്നും പാക് അിനിവേശ കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവരിൽ നിന്നുമായി 3 പേരെ ലഫ്റ്റനന്റ് ഗവർണർക്ക് നാമനിർദേശം ചെയ്യുമെന്നും അമിത് ഷ പറഞ്ഞു.

അതേ വിവാദ ഗോമൂത്രപരാമർശം അശ്രദ്ധ യെ തുടർന്ന് ഉണ്ടായതാണെന്നും പരാമർശം പിൻവലിക്കുന്നതായുംഡി എം കെ എം പി സെന്തിൽ കുമാർ അറിയിച്ചു.പരാമർശത്തിനെതിരെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധം ഉയർത്തിയിരുന്നു.

Advertisement