ഏക സിവിൽ കോഡ്: ഗോത്ര വിഭാഗങ്ങളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കാമെന്ന് അമിത് ഷാ ഉറപ്പു നൽകിയതായി നാഗാലാൻഡ് മുഖ്യമന്ത്രി

കൊഹിമ: ഏകീകൃത സിവിൽ കോഡി‌ന്‍റെ പരിധിയിൽ നിന്ന് ക്രിസ്ത്യാനികളെയും ഗോത്രവിഭാഗങ്ങളെയും ഒഴിവാക്കാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ‌ഉറപ്പു നൽകിയതായി നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അവകാശപ്പെട്ടു. നാഗാരലാൻഡ് സർക്കാരിന്‍റെ പ്രതി നിധി സംഘവുമായി ആഭ്യന്തരമന്ത്രി ചർച്ച നടത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷയത്തിൽ കേന്ദ്രം ഇതു വരെയും പ്രതികരിച്ചിട്ടില്ല.

ഭരണഘടനയുടെ 371(എ) അനുച്ഛേദം പരാമർശിച്ചു കൊണ്ടാണ് നാഗാലാൻഡിൽ നിന്നുള്ള 12 അംഗ സംഘം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. അമിത് ഷായുടെ ഉറപ്പ് വലിയ ആശ്വാസമാണ് നൽകിയതെന്ന് നാഗാലാൻഡ് സർക്കാർ പറയുന്നു. ഏക സിവിൽ കോഡ് നാഗാലാൻഡിൽ നടപ്പാക്കിയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാഗാലാൻഡ് സർക്കാരിന്‍റെ പ്രതിനിധികൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നിയമം നടപ്പിലാക്കിയാൽ മതപരമായ ആചാരങ്ങൾ സംരക്ഷിക്കാൻ കഴിയുമോ എന്ന ആശങ്കയും സംഘം പങ്കു വച്ചിട്ടുണ്ട്.

Advertisement