അമിത്ഷാ വിദ്വേഷ പ്രസംഗം നടത്തി,കോൺഗ്രസ്

റായ്പൂര്‍. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ചത്തീസ്ഗഡ് കോൺഗ്രസ്.അമിത്ഷാ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.മുൻ മുഖ്യമന്ത്രി രമൺ സിംഗിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി തിങ്കളാഴ്ച നടത്തിയ റാലിക്കിടെ അമിത് ഷാ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് ആരോപണം. റാലിയിൽ സാമുദായിക സംഘർഷത്തിന് കാരണമാകുന്ന പരാമർശമാണ് നടത്തിയതെന്ന് പരാതിയിൽ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി .ഭൂപേഷ് ബാഗേൽ സർക്കാരാണ് ഭുവനേശ്വർ സാഹുവിന്റെ മരണത്തിന് പിന്നിലെന്നായിരുന്നു അമിത്ഷാ റാലിക്കിടെ നടത്തിയ പരാമർശം

Advertisement