ശാസ്താംകോട്ട സ്വദേശിനിയുടെ മൂക്കൂത്തി പോയ പോക്കേ, അവിശ്വസനീയം ഈ സംഭവം

Advertisement

കൊച്ചി. മൂക്കൂത്തിയുടെ ഒരുഭാഗം കാണാതായിട്ട് 12വര്‍ഷമായി, ഒടുവില്‍ അതു കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍പോലും ഞെട്ടി. വീട്ടമ്മയുടെ ശ്വാസ കോശത്തിൽ നിന്ന് ഒരു സെന്റിമീ റ്ററുള്ള മൂക്കുത്തിയുടെ ഭാഗമാണ് പുറ ത്തെടുത്തത്. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശ ത്തിൽ നിന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവൻഷ നൽ പൾമനോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫി ൻ്റെ നേതൃത്വത്തിൽ ശസ്ത്ര ക്രിയ കൂടാതെ മൂക്കുത്തിയുടെ
ഭാഗം പുറത്തെടുത്തത്. 12 വർ ഷം മുൻപ് കാണാതായതാണിത്. കഴിഞ്ഞയാഴ്ച സ്വകാര്യ ആശുപ്രതിയിൽ ശസ്ത്രക്രിയ യ്ക്കു വിധേയയായപ്പോൾ നട ത്തിയ സ്കാനിങ്ങിലാണു ശ്വാസ കോശത്തിൽ തറഞ്ഞിരിക്കുന്ന തു കണ്ടത്. റിജിഡ് ബ്രോങ്കോ സ്കോപിയിലൂടെയാണു പുറ ത്തെടുത്തത്. ഡോ.ശ്രീരാജ്, ഡോ. ടോണി എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.

Advertisement