ഭീകരവാദി ആക്കിമുദ്രകുത്തി യുഎപിഎ ചുമത്താതിരിക്കാന്‍ സൂക്ഷിക്കുക,മറുനാടനെ പിന്തുണച്ച് സ്വപ്‌ന സുരേഷ്

കൊച്ചി. മറുനാടനെ പിന്തുണച്ച് സ്വപ്‌ന സുരേഷും. തനിക്കെതിരെ നടന്നതുപോലെയുള്ള ഗൂഡനീക്കങ്ങളാണ് മറുനാടനെതിരെയും നടന്നത്.തുടക്കത്തില്‍ എനിക്കെതിരെ ഒരുപാട് ശരിയല്ലാത്ത വാര്‍ത്തകള്‍ മറുനാടന്‍ നല്‍കിയെങ്കിലും ഒടുവില്‍ എല്ലാസത്യവും വെളിച്ചത്തുകൊണ്ടുവരാന്‍ മറുനാടന്‍ ശ്രമം നടത്തി.

കാര്യമില്ലാതെ ഇരയാക്കപ്പെട്ട മറുനാടന്‍ ഷാജന്‍സക്കറിയയോടും സഹപ്രവര്‍ത്തകരോടും എന്റെ അനുതാപമറിയിക്കുന്നു.
നിങ്ങളെയും ഒരു ഭീകരവാദി ആക്കിമുദ്രകുത്തുകയും യുഎപിഎ ചുമത്തുകയും ചെയ്യാതിരിക്കാന്‍ സൂക്ഷിക്കുക. പോരാടി വിജയിച്ച് പുറത്തുവരാന്‍ ആശംസിക്കുന്നു.
കഴിവുകെട്ടവന്റെ അവസാന ആശ്രയമാണ് അക്രമം എന്നും സ്വപ്‌ന ഫേസ് ബുക്കില്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നു

Advertisement