ശ്രീനിജന്‍റെ മാനനഷ്ടക്കേസ്, ഷാജന്‍ സ്‌കറിയ നല്കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും

ന്യൂഡെല്‍ഹി.പി വി ശ്രീനിജന്‍ എം എല്‍ എ നല്‍കിയ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ഷാജന്‍ സ്‌കറിയ നല്കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. പോലീസ് ഷാജന് വേണ്ടി വ്യാപകമായ തെരച്ചില്‍ നടത്തുകയും ഓഫീസിലെ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെയുള്ളവ പിടിച്ചെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഷാജന്‍ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്.

പി വി ശ്രീനിജന്‍ എം.എല്‍ എയുടെ പരാതിയില്‍ എസ്.സി – എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുത്തതാണ് ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ കാരണമായത്. ഈ വകുപ്പ് മാനനഷ്ടക്കേസില്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയില്‍ ഷാജന്‍ സക്‌റിയയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. എസ് സി -എസ് ടി പീഡന നിരോധന നിയമം കേസില്‍ ബാധകമാകില്ലെന്ന് തന്നെയാണ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും ഷാജന്‍ സ്‌കറിയയുടെ വാദം.

Advertisement