ലൈംഗിക അതിക്രമ പരാതി, ബിജെപി എംപി ബ്രിജ്‌ ഭൂഷന് തിരിച്ചടി

ന്യൂഡെല്‍ഹി.ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയിൽ ബിജെപി എംപി ബ്രിജ്‌ ഭൂഷന് നോട്ടീസ്. നേരിട്ട് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഡൽഹി റോസ് അവന്യൂ കോടതിയാണ് നോട്ടീസ് നൽകിയത്. ഈ മാസം പതിനെട്ടിന് ഹർജി വീണ്ടും പരിഗണിക്കും.റെസ്ലിംഗ് ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി നോട്ടീസ് അയച്ചു.കോടതിയിൽ നേരിട്ട് ഹാജരാക്കുമെന്ന് ബ്രിജ് ഭുഷൻ പ്രതികരിച്ചു

Advertisement