സുഹൃത്ത് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടു; വിദ്യാർഥിനി ആത്മഹത്യ ചെയ്തു

Advertisement

ഹൈദരാബാദ്: മെഡിക്കൽ വിദ്യാർഥിനിയുടെ ആത്മഹത്യക്കു പിന്നാലെ തെലങ്കാനയിലെ വാറങ്കലിൽ സുഹൃത്തായ വിദ്യാർഥി സ്വകാര്യ ഫോട്ടോകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. എൻജിനീയറിങ് വിദ്യാർഥിയായ പെൺകുട്ടി ബിരുദ വിദ്യാർഥിയുമായി സൗഹൃദത്തിലായിരുന്നു.

പിന്നീട് പെൺകുട്ടി മറ്റൊരു എൻജിനീയറിങ് വിദ്യാർഥിയുമായി ബന്ധത്തിലാവുകയായിരുന്നു. പെൺകുട്ടിയും ബിരുദ വിദ്യാർഥിയും തമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും, വിദ്യാർഥി അവരുടെ ചില സ്വകാര്യ ചിത്രങ്ങൾ മറ്റ് സുഹൃത്തുക്കൾ അയച്ചുകൊടുക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് അസ്വസ്ഥയായ പെൺകുട്ടി ഞായറാഴ്ച വൈകീട്ട് സ്വന്തം വീട്ടിൽ വെച്ച് ജീവനൊടുക്കുകയായിരുന്നു. രണ്ട് പേരെയും പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.

Advertisement