ഇന്ത്യൻ 2ൽ വിവേകിനെ കാണാം; നടന്റെ ഭാഗങ്ങൾ ഒഴിവാക്കില്ല

Advertisement

ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. കമൽഹാസൻ- ശങ്കർ കൂട്ടുകെട്ടിൽ പിറന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. 1996 ൽ പുറത്ത് ഇറങ്ങിയ ചിത്രം കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി കൊടുത്തിരുന്നു.

ഇന്ത്യൻ 2ൽ കമൽ ഹാസനോടൊപ്പം അന്തരിച്ച നടൻ വിവേകും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഥാപാത്രം ചെയ്ത് പൂർത്തിയാക്കും മുമ്പായിരുന്നു വിയോഗം. വിവേകിന് പകരം മറ്റൊരാൾ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ ചിത്രത്തിൽ നടൻ ചെയ്ത ഭാഗങ്ങൾ ഒഴിവാക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടാണ് ഇപ്പോൾ പ്രചരിക്കുന്നത്. നടൻ ചെയ്ത കഥാപാത്രത്തിൽ മറ്റൊരാൾ എത്തില്ലെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇതിലൂടെ ആരാധകർക്ക് വിവേകിനെ ഒരിക്കൽ കൂടി സ്ക്രീനിൽ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. അതേസമയം നടന് വേണ്ടി ആര് ഡബ്ബ് ചെയ്യും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തയായിട്ടില്ല.

ഇന്ത്യൻ 2 ന്റെ ഷൂട്ടിങ് ചെന്നൈയിൽ പുരോഗമിക്കുകയാണ്. ക്ലൈമാക്സ് ധനുഷ്കോടിയിൽ ചിത്രീകരിക്കാനാണ് അണിയറ പ്രവർത്തകരുടെ പദ്ധതി. കാജൽ അഗർവാളാണ് നായിക.സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് , ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Advertisement