പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; പ്രായ പൂർത്തിയാവാത്ത 3 കുട്ടികളും യുവതിയും അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. കഴിഞ്ഞ തിങ്കളാഴ്ച്ച ഡൽഹി സദർ ബസാറിലാണ് സംഭവം.

സദർ ബസാറിൽ ചായക്കട നടത്തുന്ന സുരേഷ് കുമാറും കടയിൽ സഹായത്തിനായി നിൽക്കുന്ന മൂന്നു പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് പ്രതികൾ. 12 വയസ്സുകാരിയെ പ്രതികളുടെ അടുത്തേക്ക് എത്തിച്ച ബ്യൂട്ടി എന്ന യുവതിയെയും പൊലീസ് പിടികൂടി. ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.

സദർ ബസാറിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കുട്ടിയെ ബ്യൂട്ടി ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവിടെ കാത്തുനിന്ന നാലു പ്രതികൾ ചേർന്നാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. പിന്നാലെ സംഭവം പുറത്തു പറയരുതെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി. രണ്ടു ദിവസത്തിനുശേഷം മാതാപിതാക്കളോട് കുട്ടി സംഭവം പറയുകയും രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. അഞ്ചു പ്രതികളെയും പിടികൂടിയതായും അന്വേഷണം തുടരുന്നതയും പൊലീസ് പറഞ്ഞു.

Advertisement