ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി

ചെന്നൈ. ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ട്രെയിൻ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ഫോണിൽ ഭീഷണി സന്ദേശം വന്നത്.

തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനിൽ ചെന്നൈയിൽ എത്തിച്ചു.

Advertisement