ഭക്ഷ്യ വസ്തുക്കളിലെ മായം പുത്തന്‍ തലമുറ സാങ്കേതിക ഉപയോഗിച്ച് കാര്‍ഷിക വിഭവങ്ങള്‍ എങ്ങനെ സുരക്ഷിതമാക്കാം
ന്യൂഡല്‍ഹി: ഭക്ഷ്യ വസ്തുക്കളിലെ മായം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധി ആയി മാറിയിരിക്കുന്നു. മായമില്ലാത്ത ഭക്ഷ്യ വസ്തുക്കളുടെ ആവശ്യകത കോവിഡ് 19 മഹാമാരി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

പല കാര്‍ഷിക വ്യവസായികളും കാര്‍ഷിക സാങ്കേതിക കമ്പനികളും ആധുനിക സാങ്കേതികതകള്‍ ഉപയോഗിച്ച് ഭക്ഷ്യ ഗുണനിലവാരം ഉറപ്പാക്കാന്‍ ഉത്പാദനം, കൈമാറ്റം, സംഭരണം, വിപണനം തുടങ്ങിയ സമയത്ത് തന്നെ ശ്രമിക്കുന്നുമുണ്ട്.
അഞ്ചില്‍ ഓരോ ഭക്ഷ്യവസ്തുക്കളും മായം കലര്‍ന്നതാണ്. അതായത് ധാന്യങ്ങള്‍, പാല്‍, പരിപ്പുകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയിലടക്കം മായം കലര്‍ന്നിരിക്കുന്നു.

നിലവാരം കലര്‍ന്ന വസ്തുക്കള്‍ കലര്‍ത്തി ഭക്ഷ്യ വസ്തുക്കളെ അശുദ്ധമാക്കുന്നതിനെയാണ് പ്രധാനമായും മായം കലര്‍ത്തല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 2011-12ല്‍ മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ തോത് 12.8ശതമാനമായിരുന്നത് 2018-19ല്‍ 28ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ മായം ചേര്‍ക്കല്‍ രാജ്യം ഇന്ത്യയാണെന്നൊരു റപ്പോര്‍ട്ടും 2013ല്‍ ഫുഡ് സെന്ററി പുറത്ത് വിട്ടിരുന്നു. 117 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച 3400 ഭക്ഷ്യ സാമ്പിളുകളില്‍ ഇന്ത്യയില്‍ നിന്ന് ശേഖരിച്ചവയില്‍ 11.1 ശതമാനവും മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയിരുന്നു.

ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച പൊതുസുരക്ഷാ നിയമങ്ങളും ആരോഗ്യ നിര്‍ദ്ദേശങ്ങളും വലിയ തോതില്‍ നടപ്പാക്കാതെ പോകുന്നു എന്നത് രാജ്യത്തെ ജനങ്ങളില്‍ ആശങ്ക ഏറ്റുന്നുണ്ട്. ഇക്കാര്യം രാജ്യത്തെ സുപ്രീം കോടതിയും തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ഭക്ഷ്യ വസ്തുക്കളിലെ മായം ചേര്‍ക്കലിന് മുന്‍ കൂര്‍ ജാമ്യം അനുവദിക്കരുതെന്ന ഉത്തരവും കോടതിയില്‍ നിന്നുണ്ടായിട്ടുണ്ട്. ഇത്തരക്കാര്‍ വ്യക്തികള്‍ക്ക് മാത്രമല്ല സമൂഹത്തിനാകെ തന്നെ ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയോടനുബന്ധിച്ചുണ്ടായ ദേശ വ്യാപക അടച്ച് പൂട്ടലില്‍ അവശ്യ സാധനങ്ങള്‍ പലതും കിട്ടാതെ ആയിരുന്നു. ഉപഭോക്തൃ ആവശ്യം കൂടിയതോടെ ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു.ഈ സാഹചര്യത്തിലാണ് ഭക്ഷ്യോത്പാദനത്തിലും ഭക്ഷ്യക്കടത്തിലും ഉപഭോഗത്തിലുമെല്ലാം വിവിധ മാറ്റങ്ങള്‍ സംഭവിച്ചത്. ഇതോടെ ഭക്ഷ്യ സുരക്ഷയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടിയും വന്നു.

ഇതോടെയാണ് പല കാര്‍ഷിക വ്യവസായികളും സാങ്കേതിക വിദഗ്ദ്ധരും ആധുനിക സാങ്കേതികതകള്‍ ഉപയോഗിച്ച് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ രംഗത്ത് എത്തിയത്. പാല്‍, തേയില, ധാന്യങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍ എന്നിവയിലാണ് ആദ്യ പരീക്ഷണങ്ങള്‍ നടത്തിയത്.

2017 മുതല്‍ 2020 വരെ കാര്‍ഷിക സാങ്കേതിക മേഖലയില്‍ 100 കോടി ഡോളറിന്റെ ചെലവുണ്ടായി. 2025 ഓടെ ഇത് 3000 കോടി മുതല്‍ 3500 കോടി വരെ ആകുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ പരമ്പരാഗത കാര്‍ഷിക മേഖലയെ പുനര്‍നിര്‍വചിക്കാനും പുത്തന്‍ ദിശാബോധം ഉണ്ടാക്കാനും പുത്തന്‍ സാങ്കേതികതയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here