തൊടിയൂരില്‍ റോഡ് കട്ടിംങില്‍ ഓട്ടോ മറിഞ്ഞ് സ്ത്രീ മരിച്ചു, രണ്ടുപേർക്ക് പരിക്ക്


തൊടിയൂർ: വശങ്ങൾ നിരപ്പാക്കാത്ത റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് സ്ത്രീ മരിച്ചു.
തേവലക്കര പാലയ്ക്കൽവയലുവീട്ടിൽ
ത്തറയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ
മീനാക്ഷിഅമ്മ (65) ആണ് മരിച്ചത്.
ഇന്നുച്ചയ്ക്ക് രണ്ടിന് കല്ലേലിഭാഗം കോട്ട വീട്ടിൽ ജംഗ്ഷൻ – എസ് എൻ വി എൽ പി എസ് ജംഗ്ഷൻ റോഡിൽ ആർ എസ് എം ഐ ടി ഐക്ക് പടിഞ്ഞാറു ഭാഗത്തായിരുന്നു അപകടം.
എതിരെ വന്ന വാഹനത്തിന് സൈസ് കൊടുക്കുമ്പോൾ ഓട്ടോമറിയുകയും
മീനാക്ഷിഅമ്മ അതിനടിയിൽപ്പെടുകയുമായിരുന്നു. നാട്ടുകാർഇതുവഴി വന്നകാർ നിർത്തിച്ച് ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മകൻ്റെ വസതിയായമൈനാഗപ്പള്ളി കടപ്പ ചരുവിൽപടീറ്റതിൽ മരുമകൾക്കും ചെറുമക്കൾക്കുമൊപ്പം താമസിച്ചു വരികയായിരുന്നു മീനാക്ഷിയമ്മ. മകൻ ഉണ്ണിക്കൃഷ്ണൻ നേരത്തേ മരണപ്പെട്ടിരുന്നു. മീനാക്ഷിയമ്മയോടൊപ്പം യാത്ര ചെയ്തിരുന്ന രണ്ടു സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട് ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കൊവിഡ് പരിശോനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Advertisement