ശാസ്താംകോട്ട: രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽ പ്പെട്ട മലയാളി ജവാന് വീരമൃത്യു.
ഛത്തീസ്ഗഡിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട സി.ആർ.പി.എഫ്. കമാൻഡോ ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കോഴിക്കോടൻ്റെയത്ത് തെക്കേപ്പുര പരേതനായ രവീന്ദ്രൻ്റെ മകൻ ആർ. സൂരജ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. പട്രോളിങ് കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെതുമാൽ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദി റോപ്പുവഴി കുറുകേ കടക്കവേ സൂരജ് മലവെള്ളപ്പാച്ചിലിൽ ഒഴുകി പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാലുപേർ രക്ഷപെട്ടു. വൈകീട്ട് മൂന്നു മണിയോടെ മൃതദേഹം കണ്ടെത്തി. സംസ്കാരം ശനിയാഴ്ച. അമ്മ: മണി.സഹോദരങ്ങൾ: സൗരജ്, നീരജ്.