പ്രാക്കുളം : സാമ്പ്രാണിക്കോടി തുരുത്തില്‍ നിന്ന് കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി വള്ളം മറിഞ്ഞ് വീട്ടമ്മ മരിച്ചു. പ്രാക്കുളം ചരുവിള വീട്ടില്‍ ഗ്രേസി സേവ്യര്‍(58) ആണ് മരിച്ചത്.മകന്‍ ജയരാജുമൊത്ത് സാമ്പ്രാണിക്കോടി തുരുത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. തുരുത്തില്‍ നിന്ന് മടങ്ങുന്നതിനിടെ അഷ്ടമുടികായലില്‍ പെട്ടെന്നുണ്ടായ ശക്തമായ തിരമാലയിലും കാറ്റിലുംപെട്ടാണ് വള്ളം മറിഞ്ഞത്.

അപകടം കണ്ട സാമ്പ്രാണിക്കോടി ബോട്ട് ക്ലബ് അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഗ്രേസിയുടെ മകന്‍ ജയരാജിനെ മാത്രമാണ് രക്ഷിക്കാനായത്. വള്ളത്തിന്റെ വശങ്ങളില്‍ അഴികള്‍ സ്ഥാപിച്ചിരുന്നതിനാല്‍ അതിനുള്ളില്‍ കടക്കാന്‍ രക്ഷാപ്രവര്‍ത്‌നത്തിനെത്ിയ ഇവര്‍ക്കായില്ല. വള്ളത്തിനുള്ളില്‍ കുടുങ്ങിയ ഗ്രേസിയെ ബോട്ട് ജീവനക്കാരുമായ അജി, ബൈജു എന്നിവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് പുറത്തെടുത്തെങ്കിലും ജീവന്‍രക്ഷിക്കാനായില്ല് വിവിരമറിഞ്ഞ് കടപ്പാക്കടയില്‍ നിന്ന് ് അഗ്‌നിശമനസേനയുടെ സ്‌കൂബാടീമും ചാമക്കടയില്‍ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തിയെങ്കിലും അപകടത്തില്‍പ്പെട്ട വീട്ടമ്മയെ കരക്കെത്തിച്ചിരുന്നു. ഭര്‍ത്താവ്: സേവിയര്‍,
മക്കള്‍: ജയരാജ്, സാബു, ജോസഫ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.