ശാസ്താംകോട്ട. കഴിഞ്ഞദിവസം ചത്തീസ്ഗഡിലെ നദിയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ച ജവാൻ കൊല്ലം ശൂരനാട് സ്വദേശി സൂരജിന്റെ മൃതദേഹം പുലർച്ചെ മൂന്നരമണിയോടെ നാട്ടിലെത്തിച്ചു. ശാസ്താംകോട്ട താലൂക്കാശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 8: 30 മുതൽ പതാരം ശാന്തിനികേതനം ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. പതിനൊന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. സി. ആർ.പി.എഫ്. കമാൻഡോ ആയ സൂരജ് വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.