ശാസ്താംകോട്ട : പെട്ടി ഓട്ടോ ഇടിച്ച് ക്രഷർ ജീവനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ച സംഭവത്തിൽ അപകടം വരുത്തിയ വാഹനം പോലീസ് തിരിച്ചറിഞ്ഞു.ശാസ്താംകോട്ട രാജഗിരി സ്വദേശി തോംസൺ എന്നയാളിന്റെ ഉമസ്ഥതയിലുള്ള വാഹനമാണ് അപകടം വരുത്തിയത്. ഇയ്യാൾക്കെതിരെ പോലീസ് കേസ്സെടുത്തു.

സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് വാഹനം കണ്ടെത്തിയത്.ബുധനാഴ്ച തോംസണെ പോലീസ് കസ്‌റ്റഡിയിലെടുക്കും. നീണ്ടകരയിൽ നിന്നും വിൽപ്പനയ്ക്ക് മത്സ്യം വാങ്ങാനുള്ള മരണപ്പാച്ചിലിനിടെയാണ് അപകടം ഉണ്ടായത് .ക്രഷറില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന കുണ്ടറ ചീരങ്കാവ് സ്വദേശി ജോൺസൺ (56) ആണ് മരിച്ചത്. ആദിക്കാട് ജംഗ്ഷനിൽ ചായ കുടിക്കാൻ പോകുകയായിരുന്നു. അപകടം വരുത്തിയ വാഹനം നിർത്താതെ പോകുകയായിരുന്നു. പരുക്കേറ്റ് ഏറെനേരെ വഴിയില്‍ കിടന്ന ആളെ പിന്നീട് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.