വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം: യുവാവ് പിടിയില്‍

കൊല്ലം. ബൈപ്പാസില്‍ പാര്‍ക്ക് ചെയ്യ്തിരുന്ന വാഹനത്തില്‍ നിന്നും ബാറ്ററി മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ഇരവിപുരം വാളത്തുംഗല്‍
ചേതനാ നഗര്‍ 167, ഉണ്ണി നിവാസില്‍ ഉണ്ണി(27) ആണ്കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.

കൊല്ലം ബൈപ്പാസില്‍ പാല്‍ക്കുളങ്ങര ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്നും ഏതാനും
ദിവസം മുമ്പ് ബാറ്ററി മോഷണം പോയതായി കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഇതിനേ തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസ് സിസിടിവി ദൃശ്യങ്ങളുടേയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവസ്ഥലത്തിന് സമീപം സംശയകരമായി കണ്ട പ്രതി
പിടിയിലായത്. ഇയാള്‍ക്കെതിരെ കൊല്ലം ഈസ്റ്റ്, ഇരവിപുരം, തമ്പാനൂര്‍,എറണാകുളം സൗത്ത് എന്നീ പോലീസ ് സ്റ്റേഷനുകളില്‍ മോഷണ കുറ്റത്തിന് കേസുകള്‍ നിലവിലുണ്ട്. കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജി.ഡി.
വിജയകുമാറിന്റെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനോദ്കെ, എസ്.ഐ മാരായ ജയന്‍ കെ സക്കറിയ, സുധീര്‍, അനീഷ്, താഹകോയഎ.എസ്ഐ സന്തോഷ് കുമാര്‍, സി.പി.ഒ ഷാജി എന്നിവരുള്‍പ്പെട്ട സംഘ മാണ്
ഇയാളെ പിടി കൂടി യത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യ്തു

Advertisement