തടാകത്തിന്‍റെ നിറം മാറ്റം പഠിക്കണം

കെ. കരുണാകരന്‍പിള്ള

ശാസ്താംകോട്ട ശുദ്ധജല തടാകത്തിലെ വെള്ളത്തിന്റെ നിറം മഞ്ഞയായി. പൈപ്പിലൂടെ ലഭിക്കുന്നതും കലക്കവെള്ളം
കായലിലെ നിറവ്യത്യാസം ചില ഭാഗങ്ങളിലെ മാത്രമെന്ന് കരുതി. ലൈനിൽ നിന്ന് നേരിട്ടു വരുന്നത് ബക്കറ്റിൽ പിടിച്ചതാണ്. എന്നാല്‍ കലക്കല്‍ ഇത്രകണ്ട് നീണ്ടു നില്‍ക്കാറില്ല.
കഴിഞ്ഞ മൺസൂണോടെ കായൽ ജലം സുലഭമായി പരാതികൾ കുറഞ്ഞതാണ്.
ഏറെ പ്രത്യേകതകളുള്ള ശാസ്താംകോട്ട കായലിന്റെ അടിത്തട്ടിനെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്ന് പറഞ്ഞത്, 1982 ജനുവരി 16 ലെ, 24 പേർ മരിച്ചവഞ്ചിയപകടകാലത്താണ്. ഇൻഡ്യൻ നേവി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കായലിന്റെ അടിത്തട്ടിൽ എത്തി ഒരു ശവ ശരീരം പോലും എടുക്കാൻ കഴിഞ്ഞില്ല. അവരുടെ ഭാഷയിൽ അതുവരെ കണ്ടിട്ടില്ലാത്ത അസാധാരണ” ഫ്രീസിംഗ്”. എത്താൻ പറ്റുന്നില്ല. പിടിച്ചു വലിച്ചു കൊണ്ട് പോകുന്ന പ്രതീതി.(കൂട്ടത്തിൽ വന്നവരിൽ ചിലർ പറഞ്ഞതാണ് )
2012-ൽ നത്തക്കകൾ ആയിരക്കണക്കിൽ ചത്തു കരക്കടിഞ്ഞപ്പോഴും, ഭൂമി കുലുക്കമുണ്ടായി കായലോട് ചേർന്ന പടിഞ്ഞാറെ കല്ലട ഭാഗത്ത് വീടുകൾക്ക് പൊട്ടലുണ്ടായപ്പോഴും വകുപ്പുമന്ത്രി മുതൽ ഭൗമശാസ്ത്രവകുപ്പു കാരക്ക മുള്ള വരോട് പറഞ്ഞിട്ടും നടപടി കാര്യമായി ഉണ്ടായില്ല.
പഠനങ്ങൾ പലതും നടന്നിട്ടുണ്ട്. എന്തായിരുന്നു എന്ന് അവരോട് തന്നെ ചോദിക്കണം'(എല്ലാം പറഞ്ഞതും പിന്നാലെ നടന്നതും 15 വർഷം ഇടവേളകളില്ലാതെ കായൽ രക്ഷിക്കാൻ സമരം നടത്തിയ കായൽ സംരക്ഷണ സമിതിയാണ്.)
ദിവസങ്ങൾക്കു മുൻപും കേന്ദ്രത്തിൽ നിന്ന്, അടുത്ത അഞ്ചു കൊല്ലം ” രക്ഷിക്കാൻ” ആരോ വന്ന കഥ പറഞ്ഞിരുന്നല്ലോ. അവർക്ക് ഈ ” ശുദ്ധജലം” കുടിക്കാൻ കൊടുക്കാതിരുന്നത് കഷ്ടമായി എന്നേ പറയേണ്ടു.
വാട്ടർ അതോറിറ്റിക്ക് പരിശോധിക്കാൻ ലാബുണ്ട്. സമരങ്ങൾക്കിടക്ക് പതിനൊന്നു ലക്ഷം ചെലവാക്കി നിർമിച്ചതാണ്. കായലിന്‍റെ സ്വഭാവമാറ്റം അടിയന്തരമായി പഠനവിധേയമാക്കണം.
ഈ മഞ്ഞ വെള്ളം 1958 ലെ ഫോളി ഡോൾ ദുരന്തം പോലെ ആകാതിരിക്കാൻ പ്രാർത്ഥിക്കാം.

.തടാകസംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനാണ് ലേഖകന്‍

Advertisement