Home News Local ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക

ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം സംസ്ഥാന ട്രഷറർ എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Advertisement

ഭരണിക്കാവ്. ഓൺലൈൻ വ്യാപാരവും, മാളുകളുടെ കടന്നു കയറ്റവും സാമ്പത്തിക മാന്ദ്യവും വ്യാപാരദ്രോഹ നിയമങ്ങളുംമൂലം പ്രതിസന്ധിയിലായ ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്സ് . ദേവരാജൻ ആവശ്യപ്പെട്ടു.


യൂണിറ്റ് പ്രസിഡന്റ് എ.കെ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ. ബഷീർകുട്ടി സംഘടന റിപോർട്ടും ജി അനിൽകുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ആന്റണി പാസ്റ്റർ, എ.നിസാം, ജി.കെ.രേണുകുമാർ , നിസാം മൂലത്തറ, കെ.ജി. പുരുഷോത്തമൻ , അബ്ദുൽ ജബ്ബാർഎന്നിവർ സംസാരിച്ചു.

എ.കെ.ഷാജഹാൻ (പ്രസിഡന്റ് ) , എ.ബഷീർ കുട്ടി (ജനറൽ സെക്രട്ടറി)


2026-28വർഷത്തേക്കുള്ള ഭാരവാഹികളായി
എ.കെ.ഷാജഹാൻ (പ്രസിഡന്റ് ) , എ.ബഷീർ കുട്ടി (ജനറൽ സെക്രട്ടറി), * പി.കുഞ്ഞുമോൻ ( ട്രഷറർ), കെ.ജി.പുരുഷോത്തമൻ (രക്ഷാധികാരി) , അബ്ദുൽ ജബ്ബാർ , ശശിധരൻ , മുഹമ്മദ് ഹാഷിം (വൈസ് പ്രസിഡന്റുമാർ),
ജി.അനിൽകുമാർ സജ്ഞയ്പണിക്കർ , * എ.നജീർ (സെക്രട്ടറിമാർ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
മരണപ്പെടുന്ന വ്യാപാരി കൂടുംബത്തിന് പത്തു ലക്ഷം രൂപാ ധനസഹായം നൽകുന്ന സ്നേഹസ്പർശം കുടുംബ സുരക്ഷാ പദ്ധതിയിൽ ഇനിയും കുടുതൽ വ്യാപാരികളേയും കുടുംബാഗങ്ങളേയും പങ്കാളികളാക്കണമെന്ന് യോഗം തീരുമാനിച്ചു.
ശാസ്ത്രിയ നിർമാണത്തിലൂടെ ഭരണിക്കാവ് ജംഗ്ഷനിലെ സ്ഥിരമായ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്നും, ജംഗ്ഷനിലെ ബസ്‌സ്റ്റോപ്പുകൾ പുന:സ്ഥാപിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും, ദീർഘവീക്ഷണത്തോടു കൂടി ബൈപാസ് റോഡുകൾ നിർമിച്ച് ട്രാഫിക് കുരുക്കിന് പരിഹാരം കാണണമെന്നും യോഗം അധികാരികളോട് ആവശ്യപ്പെട്ടു. അതിനായി തുടർ സമരങ്ങൾ നടത്തുമെന്നും യോഗo തീരുമാനിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here