26.4 C
Kollam
Saturday 13th June, 2026 | 01:37:16 AM
Home News Local ഹയർസെക്കൻഡറി പരീക്ഷയിൽ മിന്നും ജയം… ഹലീമയ്ക്ക് തുടർ പഠന പിന്തുണയെന്ന് ജില്ലാ കളക്ടർ

ഹയർസെക്കൻഡറി പരീക്ഷയിൽ മിന്നും ജയം… ഹലീമയ്ക്ക് തുടർ പഠന പിന്തുണയെന്ന് ജില്ലാ കളക്ടർ

Advertisement

ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ച് ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ കൂട്ടിക്കട സ്വദേശിനി എൻ.ഹലീമയ്ക്ക് തുടർപഠനത്തിന് പിന്തുണ നൽകുമെന്ന് ജില്ലാ കലക്ടർ ആനി ജൂല തോമസ്.  കുട്ടിയെ വീട്ടിലെത്തി ആദരിച്ചശേഷമാണ് ഭാവിയിലേക്ക് കൈത്താങ്ങാകുമെന്ന് വ്യക്തമാക്കിയത്.

ജന്മനാ കാഴ്ചശക്തിയില്ലാത്ത വൃക്ക മാറ്റിവയ്ക്കേണ്ടിവന്ന ഹലീമ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നാല് എ പ്ലസും രണ്ട് എയും ഉൾപ്പെടെയുള്ള വിജയമാണ് നേടിയത്.

വാർഡ് അംഗങ്ങളായ ഹസീന സുധീർ, എസ് സുനിത, ശൈലജ, ആർ എസ് അബിൻ, ആതിര രഞ്ജു, തഹസിൽദാർ സി അജയൻ,  രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement