Home News Local കൊലപാതക ശ്രമം: പ്രതിയെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു

കൊലപാതക ശ്രമം: പ്രതിയെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു

Advertisement

ശാസ്താംകോട്ട: ശാസ്താംകോട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പടിഞ്ഞാറേ കല്ലട വിളന്തറ ജീന ഭവനത്തില്‍ പ്രിന്‍സ് (സാനു-26) എന്നയാളെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 4ന് രാത്രി കോട്ടക്കുഴി ജംഗ്ഷനില്‍ കല്യാണ വീട്ടില്‍ കയറി അക്രമം ഉണ്ടാക്കുകയും നാശനഷ്ടം വരുത്തിയതിനും ബൈക്കിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്ത യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിന് കൊലപാതക ശ്രമത്തിനും ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതറിഞ്ഞ് ഒളിവില്‍ പോയ പ്രതി നാടുവിടാന്‍ ശ്രമിക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്.
നാഗാലാന്‍ഡിലെ ബീമാപൂര്‍ എന്ന സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. കൊലപാതക ശ്രമം, മയക്കുമരുന്ന് കടത്തല്‍ ഉള്‍പ്പെടെ 17-ഓളം കേസുകളില്‍ പ്രതിയാണ് പ്രിന്‍സ്. ശാസ്താംകോട്ട പോലീസ് സ്റ്റേഷന് പുറമെ ശൂരനാട്, കരുനാഗപ്പള്ളി, പാലക്കാട് വടക്കഞ്ചേരി തമിഴ്‌നാട് തിരുവള്ളുവര്‍ ആര്‍കെ പെട്ട് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisement