Home News Local കുണ്ടറയില്‍ നിര്‍മ്മാണത്തിലിരുന്ന കിണറ്റില്‍ ചെളിയിടിഞ്ഞ് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

കുണ്ടറയില്‍ നിര്‍മ്മാണത്തിലിരുന്ന കിണറ്റില്‍ ചെളിയിടിഞ്ഞ് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Advertisement

കുണ്ടറ: വെള്ളിമണ്ണില്‍ നിര്‍മ്മാണത്തിലിരുന്ന കിണറ്റില്‍ ചെളിയിടിഞ്ഞ് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കണ്ണനല്ലൂര്‍ വടക്കേമുക്ക് ചതുരവിള വീട്ടില്‍ ദാവൂദ് (40) ആണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെ 10.45 ഓടെ വെള്ളിമണ്ണിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു സംഭവം.

ദിവസങ്ങളായി ഇവിടെ കിണര്‍ നിര്‍മ്മാണം നടന്നുവരികയായിരുന്നു. 120 അടിയോളം താഴ്ചയില്‍ റിംഗിറക്കി ആഴം കൂട്ടുന്നതിനിടെ ദാവൂദിന്റെ ദേഹത്തേക്ക് മുകളില്‍ നിന്നും ചെളി ഇടിഞ്ഞു വീഴുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി കിണറ്റിലിറങ്ങി ചെളി നീക്കം ചെയ്തത് വലിയ ദുരന്തം ഒഴിവാക്കി. വിവരമറിഞ്ഞ് പതിനൊന്ന് മണിയോടെ സ്ഥലത്തെത്തിയ കുണ്ടറ ഫയര്‍ഫോഴ്‌സ് സംഘം വലയിറക്കി ദാവൂദിനെ സുരക്ഷിതമായി പുറത്തെത്തിച്ചു.

ഉടന്‍ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദാവൂദിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. കുണ്ടറ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ദിലീപ്കുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. പ്രസേന്ദ്രന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ജില്ലാ ഫയര്‍ ഓഫീസര്‍ രാംകുമാറും സ്ഥലം സന്ദര്‍ശിച്ചു.

Advertisement