27.8 C
Kollam
Sunday 20th September, 2026 | 09:38:56 AM
Home News National പൂനെയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

പൂനെയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

പൂനെ: പൂനെയില്‍ നാല് വയസുകാരിയെ 64കാരന്‍ ബലാത്സംഗം ചെയ്ത് കൊന്നു. വെള്ളിയാഴ്ച്ച ഭോറില്‍ നടന്ന സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രതി പെണ്‍കുട്ടിയെ കന്നുകാലികളുടെ ഷെഡ്ഡിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പോലീസ് സ്‌റ്റേഷനിലേക്കെത്തി. തുടര്‍ന്ന് മുംബൈ-ബെംഗളൂരു ഹൈവേ ഉപരോധിച്ചു. കേസില്‍ 15 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ജനങ്ങള്‍ക്ക് പോലീസ് ഉറപ്പ് നല്‍കി.